സൈക്കിളില്ലാത്ത അഖിലേഷ് ബിജെപിക്കെതിരെ ദുര്‍ബലന്‍..എന്തു ചെയ്യുമെന്നറിയാതെ കോണ്‍ഗ്രസ്..

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ പിടികൂടിയിരിക്കുന്ന ബാധ ഒഴിയുന്ന ലക്ഷണമൊന്നും കാണാനില്ല. ഒരു പാളയത്തില്‍ അച്ഛന്‍ മുലായം സിംഗ് യാദവും മറു പാളയത്തില്‍ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും പടക്കോപ്പ് കൂട്ടുന്നു. പാര്‍ട്ടിയുടെ പേരും ഒദ്യോഗിക ചിഹ്നമായ സൈക്കിളും ഏത് പക്ഷത്തിന് കിട്ടും എന്നത് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

അഖിലേഷ് വിഭാഗമുവായി സഖ്യചര്‍ച്ചകള്‍ നടത്തുന്ന കോണ്‍ഗ്രസിനെ ഈന ചിഹ്ന തര്‍ക്കം അലട്ടുന്നുണ്ട്. അഖിലേഷ് വിഭാഗത്തിന് പാര്‍ട്ടിയുടെ പേരും സൈക്കിളും ലഭിച്ചില്ലെങ്കില്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് ഭയക്കുന്നത്.

അടുത്തിട്ടും അടുക്കാതെ

മുലായവും അഖിലേഷും തെറ്റിപ്പിരിയുകയും മുഖ്യമന്ത്രിയായ മകനെ മുലായം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തപ്പോള്‍ അഖിലേഷ് വിഭാഗത്തോട് അടുക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയിരുന്നു. പാര്‍ട്ടിയിലെ ഭൂരിപക്ഷം അഖിലേഷിന്റെ കൂടെയാണെന്നത് തന്നെയായിരുന്നു കാരണം.

സൈക്കിൾ ആർക്കാവും?

പാര്‍ട്ടിയില്‍ അംഗബലം കൊണ്ടും പിന്തുണ കൊണ്ടും അഖിലേഷ് കരുത്ത് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാല്‍ തോറ്റ് കൊടുക്കാന്‍ തയ്യാറല്ലാത്ത മുലായം ചിഹ്നത്തിനും പേരിനും വേണ്ടി ആഞ്ഞ് ശ്രമിക്കുകയുമാണ്. തര്‍ക്കം തുടര്‍ന്നാല്‍ ഇരുവിഭാഗത്തിനും സൈക്കിള്‍ ലഭിക്കാന്‍ സാധ്യതയില്ല. പുതിയ ചിഹ്നം അനുവദിക്കാനാണ് സാധ്യത.

സംശയിച്ച് കോൺഗ്രസ്

സൈക്കിള്‍ ചിഹ്നത്തിലല്ലാതെ അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടി മത്സരിക്കുന്നത് വോട്ട് കുറയാന്‍ കാരണമാകുമെന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. പരമ്പരാഗതമായ സൈക്കിള്‍ തന്നെ ചിഹ്നമായി ലഭിച്ചാല്‍ അത് പാര്‍ട്ടിയെ തിരിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് എളുപ്പമാകും.

വോട്ട് ചോർച്ച ഭയക്കുന്നു

സൈക്കിള്‍ ലഭിച്ചില്ലെങ്കിലും മുലായത്തിന് കിട്ടരുതെന്നാണ് അഖിലേഷ് പക്ഷത്തിനൊപ്പം കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം മരവിപ്പിക്കുന്നതാവും ഭേദമെന്നാണ് ഇരുവിഭാഗത്തിന്റെയും കണക്കു കൂട്ടല്‍.
അഖിലേഷിന് പുതിയ ചിഹ്നവും മുലായത്തിന് സൈക്കിളും കിട്ടിയാല്‍ വന്‍ വോട്ട് ചോര്‍ച്ച ഇരുവരും ഭയക്കുന്നു.

ചിഹ്നമില്ലെങ്കിൽ പണിപാളും

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പുതിയ ചിഹ്നമെന്നത് ഏറെ ബുദ്ധിമുട്ട് അഖിലേഷ് -കോണ്‍ഗ്രസ് സഖ്യത്തിന് ഉണ്ടാക്കുമെന്ന് ഉറപ്പാണ്. സംസ്ഥാത്തിന്റെ ഏല്ലാ കോണിലും പുതിയ ചിഹ്നത്തിന് വേണ്ടത്ര പ്രചാരം നല്‍കുകയെന്നത് ഈ അവസാന നിമിഷത്തില്‍ അത്ര എളുപ്പമല്ല താനും. അഖിലേഷിന്റെ ഉത്തര്‍പ്രദേശിലെ സ്വാധീനം ഉപയോഗിച്ച് ബിജെപിക്കെതിരെ നേട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് ചിഹ്നമാറ്റം തിരിച്ചടിയാകുമോ എന്നത് കാത്തിരുന്ന് കാണണം.

English summary
Congress in UP fears that if Akhilesh will not get cycle as symbol, it will effect the election result. Congress prefers freezing of symbol rather than losing it.
Please Wait while comments are loading...