കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്‍വാതില്‍ അധികാരം ഞങ്ങള്‍ തകര്‍ത്തു... ശിവസേനയെ രൂക്ഷമായി വിമര്‍ശിച്ച് രവിശങ്കര്‍ പ്രസാദ്!!

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയതില്‍ സന്തോഷമറിയിച്ച് രവിശങ്കര്‍ പ്രസാദ്. അതേസമയം രൂക്ഷമായി ശിവസേന വിമര്‍ശിച്ചിട്ടുണ്ട് മന്ത്രി. കോണ്‍ഗ്രസും ശരത് പവാറും ചേര്‍ന്ന് ശിവസേനയുടെ സഹായത്തോടെ പിന്‍വാതില്‍ വഴി ഭരണം നേടാനാണ് ശ്രമിച്ചതെന്ന് പ്രസാദ് ആരോപിച്ചു. അതേസമയം ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നു. അതുകൊണ്ട് ശിവസേനയുടെ അവിശുദ്ധ സഖ്യത്തെ എന്തുകൊണ്ട് തടയുന്നില്ലെന്ന് അവര്‍ ചോദിച്ച് കൊണ്ടേയിരുന്നു. അതാണ് ഇപ്പോള്‍ അവസാനിച്ചതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

1

ശിവസേന ഒരിക്കലും ജനവിധിയെ മാനിച്ചില്ല. അതുകൊണ്ട് അവര്‍ക്കേറ്റ ശിക്ഷയാണിതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ശിവസേന വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി സ്വന്തം മൂല്യങ്ങള്‍ പണയംവെച്ചു. ശിവസേന സ്ഥാനാര്‍ത്ഥികള്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ മിടുക്കില്‍ നിന്നാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ ഭരണമാണ് അവര്‍ക്ക് ഗുണകരമായി മാറിയത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം പ്രതിപക്ഷത്തിരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പെട്ടെന്ന് എങ്ങനെയാണ് അവര്‍ ശിവസേനയുമായി ചേര്‍ന്നതെന്നും പ്രസാദ് ചോദിച്ചു.

അതേസമയം ശിവസേന മഹാരാഷ്ട്രയിലെ വോട്ടര്‍മാരെ വഞ്ചിച്ചെന്ന് പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. അഴിമതിക്കാരായ കോണ്‍ഗ്രസുമായിട്ടാണ് ശിവസേന കൂട്ടുകൂട്ടിയത്. ജനവിധിയെ അംഗീകരിച്ചാണ് ഫട്‌നാവിസ് അധികാരത്തിലെത്തിയതെന്നും ജാവദേക്കര്‍ പറഞ്ഞു. ദേവേന്ദ്ര ഫട്‌നാവിസിന് കീഴില്‍ സര്‍ക്കാര്‍ വന്നത്, പക്വമായ ജനാധിപത്യത്തിന്റെ ലക്ഷണമാണ്. ഈ സര്‍ക്കാര്‍ കെട്ടുറപ്പുള്ളതായിരിക്കുമെന്നും ജെപി നദ്ദ പറഞ്ഞു.

മഹാരാഷ്ട്രയിലെ നാടകങ്ങള്‍ അവസരവാദ രാഷ്ട്രീയത്തിന്റെ സൂചനയാണെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു. രാജ്യത്തെ ഒരു രാഷ്ട്രീയ നേതാവില്‍ പോലും ധാര്‍മികത ബാക്കിയില്ലെന്നും, താനും അതില്‍ ഉള്‍പ്പെടുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ആംആദ്മി പാര്‍ട്ടിയും അജിത് പവാറിനെതിരെ രംഗത്തെത്തി. ഇത് ജനാധിപത്യവിരുദ്ധമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ജനവിധിയെ അദ്ദേഹം അപമാനിച്ചെന്നും എഎപി പറഞ്ഞു.

 അജിത് പവാറിന് തെറ്റിയോ? കൂറുമാറ്റ നിയമത്തില്‍ കുരുങ്ങും, 9 എംഎല്‍എമാരുടെ മാത്രം പിന്തുണ അജിത് പവാറിന് തെറ്റിയോ? കൂറുമാറ്റ നിയമത്തില്‍ കുരുങ്ങും, 9 എംഎല്‍എമാരുടെ മാത്രം പിന്തുണ

English summary
conspiracy to capture power through back door bjp against shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X