കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നു..!! ശശികലയുടെ സഹോദരന്റെ നടുക്കുന്ന വെളിപ്പെടുത്തല്‍ !!

ജയലളിതയെ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന മുന്‍ ആരോപണം ശരിവെച്ച് ശശികലയുടെ സഹോദരന്‍ രംഗത്ത്.

Google Oneindia Malayalam News

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിതയെ കൊലപ്പെടുത്താന്‍ ചിലര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. 2011ല്‍ ജയലളിതയെ കൊല്ലാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ശശികലയുടെ സഹോദരനായ വി ദിവാകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എഐഎഡിഎംകെ അധ്യക്ഷയുടെ സഹോദരന്‍ ദിവാകരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

വധശ്രമം തകർത്തു

2011ല്‍ ജയലളിതയെ കൊല്ലാന്‍ വലിയ ഗൂഢാലോചന നടന്നു. തങ്ങളെ ഒഴിവാക്കി അമ്മയെ വധിക്കാനാണ് ചിലര്‍ പദ്ധതിയിട്ടത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ആ പദ്ധതി ഞങ്ങള്‍ തകര്‍ത്തു. തങ്ങള്‍ക്ക് നിഗൂഢമായ അജണ്ടകള്‍ ഉണ്ടായിരുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു.

പിന്നിലാര് ?

ജയലളിതയെ വധിക്കാന്‍ ഗൂഢാലോചന നടന്നു എന്നല്ലാതെ മറ്റു വിശദാംശങ്ങളൊന്നും ദിവാകരന്‍ വെളിപ്പെടുത്തിയില്ല. ആരായിരുന്നു അതിന് പിന്നിലെന്നോ എങ്ങനെയായിരുന്നു വധശ്രമത്തിനുള്ള പദ്ധതിയെന്നോ ദിവാകരന്‍ വ്യക്തമാക്കിയില്ല.

ശശികലയ്ക്കും വധഭീഷണി

ശശികലയ്ക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടെന്നും ദിവാകരന്‍ വെളിപ്പെടുത്തി. മാത്രമല്ല എഐഎഡിഎംകെയിലെ രണ്ടാം നിരനേതാക്കളുടെ ജീവനും അപകടത്തിലാണെന്നും ദിവാകരന്‍ പറഞ്ഞു.

പ്രവചനങ്ങൾ പാഴായി

എഐഎഡിഎംകെ സര്‍ക്കാര്‍ വേഗത്തില്‍ താഴെ പോകുമെന്ന് ചിലര്‍ പ്രവചിച്ചിരുന്നു. ജനുവരിയില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ എല്ലാ ഗൂഢാലോചനകളെയും പരാജയപ്പെടുത്തി അമ്മ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുകയാണെന്നും ദിവാകരന്‍ പറഞ്ഞു.

മഴയിൽ മുളച്ചവരല്ല..

ശശികലയുടെ ഭര്‍ത്താവ് നടരാജനെ പുകഴ്ത്താനും ദിവാകരന്‍ മറന്നില്ല. ഇന്നലെ പെയ്ത മഴയില്‍ മുളച്ച കൂണുകളല്ല തങ്ങള്‍. എഐഎഡിഎംകെയുടെ വളര്‍ച്ചയില്‍ നടരാജനുള്ള പങ്ക് വളരെ വലുതാണെന്നും ദിവാകരന്‍ പറഞ്ഞുവെച്ചു.

'പാർട്ടിയെ രക്ഷിച്ചത് തങ്ങൾ'

എംജിആറിന് ശേഷം പാര്‍ട്ടിയെ രക്ഷിച്ച് നിര്‍ത്തിയത് നടരാജനാണത്രേ. ജീവനുള്ള ഭീഷണി പോലും വകവെയ്ക്കാതെ തങ്ങള്‍ പാര്‍ട്ടിക്കു വേണ്ടി പൊരുതിയെന്നും ജയലളിതയെ ആദ്യം പ്രതിപക്ഷ നേതാവും പിന്നീട് മുഖ്യമന്ത്രിയുമാക്കിയെന്നും ദിവാകരന്‍ പറഞ്ഞു.

പാർട്ടിയിൽ എതിർപ്പ്

ദിവാകരന്റെ പ്രസ്താവനയില്‍ പാര്‍ട്ടിക്കകത്ത് തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ ദിവാകരന്റെ പ്രസ്താവനയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനമില്ലാത്തവര്‍ ശക്തികേന്ദ്രങ്ങളാവാന്‍ ശ്രമിക്കുകയാണെന്നാണ് വിമര്‍ശനമുയരുന്നത്.

മുൻ വാർത്ത ശരിയെന്നോ?

ജയലളിതയെ വധിക്കാന്‍ ഗൂഢാലോചന നടന്നതായി തെഹല്‍ക്കയാണ് ആദ്യമായി വാര്‍ത്ത പുറത്ത് വിട്ടത്. 2011 ല്‍ ശശികല ജയലളിതയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്ത.

ജയലളിതയുടെ മരണം

തെഹല്‍ക്കയുടെ വാര്‍ത്ത ഏറെ ഒച്ചപ്പാടുണ്ടാക്കിയതായിരുന്നു. എന്നാല്‍ ശശികലയ്‌ക്കെതിരായ ആരോപണത്തില്‍ ജയലളിത മരണം വരെ പ്രതികരിച്ചിരുന്നില്ല. ഈ ആരോപണത്തിന് തെളിവുകളുമില്ലായിരുന്നു.

മന്നാര്‍ഗുഡി മാഫിയ

ജയലളിതയുടെ ഉറ്റതോഴിയായിരുന്ന ശശികലയുടെ കുടുംബം മന്നാര്‍ഗുഡി മാഫിയ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വി ദിനകരന്‍, വിഎന്‍ സുധാകരന്‍, വി ഭാസ്‌കരന്‍ എന്നിവരുള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയയ്‌ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നു വന്നിരുന്നത്.

കാത്തിരുന്നു കാണാം

ജയലളിതയുടെ കാലത്ത് ഭരണത്തിലടക്കം പിടിമുറുക്കിയ മന്നാര്‍ഗുഡി മാഫിയയുടെ ബോസ് എന്നാണ് ദിവാകരന്‍ അറിയപ്പെടുന്നത്. ജയലളിതയ്‌ക്കെതിരെയുള്ള കൊലപാതക ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്ത് ചനലമുണ്ടാക്കുമെന്നാണ് ഇനി അറിയേണ്ടത്.

English summary
AIADMK Chief Sasikala's brother reveals that some one planned to finish off Jayalalitha in 2011. But he did not mentioned on who planned it and how.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X