Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണഘടന തയ്യാറാക്കിയത് പല വെല്ലുവിളികളും മറികടന്ന്; സെന്‍ട്രല്‍ ഹാള്‍ യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ദില്ലി: ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തെ രാഷ്ട്രപടി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിസംബോധന ചെയ്യും. ഭരണഘടന ആമുഖ വായനയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദായിരിക്കും ആഘോഷങ്ങൾക്ക് നേതൃത്വം നൽകുക.

modi

Nov 26, 2021, 12:16 pm IST

രാംനാഥ് കോവിന്ദ് ഭരണഘടനയുടെ ആമുഖം വായിക്കുന്നു
Nov 26, 2021, 12:08 pm IST

72 വർഷം മുമ്പ്, ഈ സെൻട്രൽ ഹാളിൽ, നമ്മുടെ ഭരണഘടനാ ശിൽപികൾ സ്വതന്ത്ര ഇന്ത്യയുടെ ശോഭനമായ ഭാവിക്കായി ഈ രേഖ സ്വീകരിച്ചു. ഇന്ത്യയുടെ വികസന യാത്ര നമ്മുടെ ഭരണഘടനയുടെ ബലത്തിലാണ് പുരോഗമിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു: രാഷ്ട്രപതി
Nov 26, 2021, 12:08 pm IST

രാഷ്ട്രപതി യോഗത്തെ അഭിസംബോധന ചെയ്യുന്നു
Nov 26, 2021, 12:07 pm IST

നിരവധി സ്ത്രീകൾ ഭരണഘടനാ അസംബ്ലിയിൽ അംഗങ്ങളായിരുന്നുവെന്ന് പ്രസിഡന്റന് രാംനാഥ് കോവിന്ദ്. ഭരണഘടനാ നിർമ്മാണത്തിലും അവർ അഭൂതപൂർവമായ സംഭാവന നൽകിയെന്നും അദ്ദേഹം പറഞ്ഞു
Nov 26, 2021, 11:50 am IST

സെന്‍ട്രല്‍ ഹാള്‍ യോഗത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും
Nov 26, 2021, 11:40 am IST

ഇന്ന് മുംബൈയിലെ 26/11 ഭീകരാക്രമണത്തിന്റെ വാർഷികആചരണ ദിനം കൂടിയാണ്. തീവ്രവാദികളോട് പോരാടി വീരമൃത്യു വരിച്ച രാജ്യത്തെ എല്ലാ ധീര ജവാന്മാർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
Nov 26, 2021, 11:39 am IST

1950 ന് ശേഷം എല്ലാ വർഷവും ഭരണഘടനാ ദിനം ആചരിക്കുന്നത് ഭരണഘടനയുടേയും അതിന്റെ നിര്‍മ്മാണത്തിന്റെയും മഹത്വത്തേയും കുറിച്ച് എല്ലാവരേയും ബോധവത്കരിക്കാനാണ്. എന്നാൽ ചിലർ അങ്ങനെ ചെയ്തില്ല. നമ്മൾ ചെയ്യുന്നത് ശരിയാണോ അല്ലയോ എന്ന് വിലയിരുത്താനും ഈ ദിനം തിരഞ്ഞെടുക്കണമെന്നും മോദി പറഞ്ഞു
Nov 26, 2021, 11:34 am IST

പല ഉന്നത നേതാക്കളും നമുക്ക് ഈ ഭരണഘടന നൽകുന്നതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിക്കും ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോദി
Nov 26, 2021, 11:27 am IST

നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് ഭരണഘടന തയ്യാറാക്കിയത്. രാജ്യത്തെ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചു
Nov 26, 2021, 11:27 am IST

നമ്മുടെ ഭരണഘടന വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ സൂചിപ്പിക്കുന്നു.
Nov 26, 2021, 11:26 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ സെന്‍ട്രല്‍ ഹാള്‍ യോഗത്തെ അഭിസംബോധന ചെയ്യുന്നു
Nov 26, 2021, 11:09 am IST

പ്രധാനമന്ത്രിയുടെ ഭരണഘടനാ സന്ദേശം
Nov 26, 2021, 11:05 am IST

ശൈത്യകാല സമ്മേളത്തില്‍ ഈ 14 പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിനെ നേരിടുമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ വ്യക്തമാക്കി.
Nov 26, 2021, 11:05 am IST

മോദി സര്‍ക്കാര്‍ ഭരണഘടനയെ തന്നെ ബഹുമാനിക്കാത്തവരാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍
Nov 26, 2021, 11:04 am IST

14 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുക. ഈ വിഷയത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസ് ഒരുമിച്ച് കൈകോര്‍ക്കുകയും ചെയ്തു.
Nov 26, 2021, 11:04 am IST

ഭരണഘടനാ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍.
Nov 26, 2021, 9:41 am IST

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ദ്വിദിന ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി മോദി അനുബന്ധ പരിപാടികളിൽ പങ്കെടുക്കും.
Nov 26, 2021, 9:40 am IST

ചടങ്ങില്‍ രാഷ്ട്രപതി പാർലമെന്റ് ഹൗസിന്റെ സെൻട്രൽ ഹാളിൽ ഭരണഘടനാ അസംബ്ലി ചർച്ചകളുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+