രാജ്യം ഞെട്ടിയ അപകടം ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ്: മുഖ്യമന്ത്രി സ്റ്റാലിനും ഊട്ടിയിലേക്ക്
നീലഗിരി: രാജ്യം ഞെട്ടിയ ഹെലികോപ്ടർ അപകടം ഉണ്ടായത് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ്. കോയമ്പത്തൂരിലെ സുലൂർ വ്യോമ കേന്ദ്രത്തില്‍ നിന്നും കൂനൂരിലെ വെല്ലിംഗ്ടൺ ആർമി സെന്ററിലെ പരിശീലന ക്യാമ്പിക്കായിരുന്നു സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത് ഉള്‍പ്പടേയുള്ളവർ കയറിയ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടർ പുറപ്പെട്ടത്. കുറഞ്ഞ ദൂരം ആയതിനാല്‍ തന്നെ വളരെ വേഗത്തില്‍ കൂനൂരില്‍ എത്തുമായിരുന്നു. എന്നാല്‍ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പായി കാട്ടേരി മേഖലയില്‍ ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു.
ലാന്‍ഡിങ്ങിന് പത്തില്‍ താഴെ കിലോമീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നതിനാല്‍ ഹെലികോപ്ടർ വളരെ താഴ്നായിരുന്നു സഞ്ചരിച്ചതെന്നും റിപ്പോർട്ടുണ്ട്. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ് ഉള്‍പ്പടെ 9 സൈനിക ഉദ്യോഗസ്ഥരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇവർക്ക് പുറമെ മറ്റ് അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നതായി സൂചനയുണ്ട്. ബിബിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

ബിപിന്‍ റാവത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെന്നും അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. ജനവാസ മേഖലയോട് ചേര്‍ന്ന് കുന്നില്‍ ചെരിവാണ് ഈ മേഖല. അപകടത്തില്‍ നാട്ടുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം തമിഴ്നാട് വനം വകുപ്പ് മന്ത്രി കെ രാമചന്ദ്രന്‍ ഉള്‍പ്പടേയുള്ളവർ സ്ഥലത്ത് എത്തി. ഹെലികോപ്ടറില്‍ നിന്നും പുറത്തെടുത്ത് ഉദ്യോഗസ്ഥരുടെ നില അതീവ ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ബിബിന്‍ റാവത്തിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പ് വരുത്താന്‍ അദ്ദേഹം ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കോയമ്പത്തൂർ മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ധർ അടങ്ങിയ സഘം അപകട സ്ഥലത്ത് എത്തി. രക്ഷാപ്രവർത്തിനും കൂടുതല്‍ മികച്ച സംഘത്തെ പ്രദേശത്തേക്ക് എത്തിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സൈനിക ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടത്. ഒരു സൈനിക ഹെലികോപ്ടർ ഊട്ടിയില്‍ അപകടത്തില്‍പ്പെട്ടെന്നും രണ്ടുപേരെ രക്ഷപ്പെടുത്തിയെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകള്‍. എന്നാല്‍ പിന്നീട് ജനറല്‍ ബിബിന്‍ റാവത്ത് ഉള്‍പ്പടേയുള്ളവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നുവെന്ന് വ്യക്തമാവുന്നത്.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications