കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് വീണ്ടും കൊറോണ മരണം, മുംബൈയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 64കാരന്‍ മരിച്ചു

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് കൊറോണയെ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയിലും മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ കസ്തൂര്‍ഭ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു 64കാരനാണ് മരിച്ചത്. മരണപ്പെട്ടരോഗിയടക്കം 39 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് പോസിറ്റീവായത്. സംസ്ഥാനത്തെ ആദ്യത്തെ മരണമാണിത്.

corona

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു രാജ്യത്ത് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ കല്‍ബുറഗിയിലെ 76കാരനായിരുന്നു അദ്യം രോഗം ബാധിച്ച് മരിച്ചത്. കൊറോണ സ്ഥിരീകരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. പിന്നാലെ ദില്ലിയിലായിരുന്നു രണ്ടാമത്തെ മരണം. ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 68കാരിയാണ് രണ്ടാമതായി മരിച്ചത്. ദില്ലി ജാനക്പുരി സ്വദേശിയായിരുന്നു ഇവര്‍.

മുംബയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരെ പങ്കെുടുപ്പിച്ചാണ് യോഗം സംഘടിപ്പിക്കുന്നത്. ഇതിനിടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 128ആയി ഉയര്‍ന്നു. ഹരിയാനയിലെ ഇന്ന് 29കാരിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവര്‍ ഈയടുത്ത കാലത്ത് മലേഷ്യയിലും ഇന്തോനേഷ്യയിലും യാത്ര ചെയ്തിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവായത്.

അതേസമയം, വരാനിരിക്കുന്ന 15-20 ദിവസങ്ങള്‍ സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇനി വരുന്ന ദിവസങ്ങളില്‍ പുറത്തുവരുന്ന ഫലങ്ങള്‍ നെഗറ്റീവാണെങ്കില്‍ ആശങ്ക പകുതി കുറയും. മുഖ്യമന്ത്രി ഉദ്ദവ് താക്കെറെയുടെ നേതൃത്വത്തിലാണ് കൊറോണയെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തുന്നത്. ജില്ലാ ഭരണകൂടങ്ങളെയും ആരോഗ്യപ്രവര്‍ത്തരെയും ഒരുമിച്ച് ചേര്‍ത്താണ് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഇതിനിടെ മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തു. കല്യാണ്‍ മേഖലയിലെ മൂന്ന് വയസുകാരിക്കാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് കൊറോണയെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിരവധി പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam

സംസ്ഥാനത്ത് കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയാണ് ദിവസം തോറും ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇടതുകൈയില്‍ ചാപ്പ കുത്തുന്ന നടപടി മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപ്പോകുന്നതിനെ തുടര്‍ന്നാണ് അസാധാരണ നടപടി. ചാപ്പ് കുത്തിയവര്‍ ചാടിപ്പോയാല്‍ ആളുകള്‍ക്ക് തിരിച്ചറിയുന്നതിന് വേണ്ടിയാണിതെന്ന് അധികൃതര്‍ അറിയിച്ചു,

English summary
Corona Virus Patient Dies In Maharashtra Third Death In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X