കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനിടെ 1336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് രോഗികള്‍ 18000 കടന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരുമ്പോഴും കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 18000 കടന്നു. ഇതുവരേയും 18,601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേത്ര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് 14700 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 47 പേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 590 ആയി. അതേസമയം രാജ്യത്ത് 3252 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

corona

രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാഷ്ട്രപതി ഭവര്‍ കോപ്ലക്‌സിലെ 125 ഓളം വരുന്ന ജീവനക്കാരുടെ കുടുംബങ്ങളോട് സെല്ഡഫ് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ശുചീകരണ തൊഴിലാളിയുടെ മരിമകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥീരീകരിച്ച സ്ത്രീയിടെ അമ്മ നേരത്തെ കൊറേണ ബാധയെ തുടര്‍ന്നായിരുന്നു മരണപ്പെട്ടത്.

രാജ്യത്തെ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണെങ്കില്‍ കൂടി ഏപ്രില്‍ 20 മുതല്‍ ചില സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ തുടരുന്നപശ്ചാത്തലത്തില്‍ നടപടികള്‍ പാലിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഏതെങ്കിലും തരത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഒപ്പം ഇന്നലെ 53 മാധ്യമ പ്രവര്‍ത്തകരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ആരിലും തന്നെ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. മുംബൈയിലെ ആസാദി മൈതാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം നടത്തിയ പ്രത്യേകം പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

ആഗോള തലത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ച് ലക്ഷത്തിനടുത്താണ്. ഇതുവരേയും 24,81,026 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
മധ്യപ്രദേശിൽ രോഗം വ്യാപിക്കുന്നതിൽ ആരാണ് ഉത്തരവാദി? | Oneindia Malayalam

രാജ്യത്ത് ഇതുവരേയും ഒന്നരലക്ഷത്തിലധികം പേരാണ് മരണപ്പെട്ടത്. 1,70,424 പേര്‍ മരണപ്പെട്ടു. അമേരിക്കയിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇതുവരയേും 8 ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 42,458 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരേയും 18000 പേര്‍ കൊറോണ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.

English summary
Coronavirus Case In India cross 18000; 1336 New Cases with in 24 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X