• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തിന് മുന്നില്‍ ഭീതിയായി ഇന്ത്യ... മെക്‌സിക്കോയെ മറികടന്നു, അടുത്തത് ബ്രസീല്‍, പിന്നെ അമേരിക്ക

Google Oneindia Malayalam News

ദില്ലി: കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ലോകം ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. ലോകത്ത് ജനസംഖ്യയടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്നതായിരുന്നു ഈ ആശങ്കയ്ക്ക് പിറകില്‍.

ഇന്ത്യയിലെ ആശങ്കകള്‍ ഇപ്പോള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയില്‍ എണ്‍പതിനായിരം കവിഞ്ഞിരിക്കുകയാണ്. കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍, മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. എന്താണ് ഇന്ത്യയിലെ സ്ഥിതി...

 രോഗികള്‍ പെരുകുന്നു

രോഗികള്‍ പെരുകുന്നു

ജനുവരി 30 ന് ആണ് ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ആയിരുന്നു അത്. ഏഴ് മാസം കൊണ്ട് രോഗികളുടെ എണ്ണം മുപ്പത്തിയാറ് ലക്ഷത്തി ഇരുപത്തിനാലായിരം കവിഞ്ഞിരിക്കുകയാണ്. പ്രതിദിന വര്‍ദ്ധന ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ഏറെ ഭയപ്പെടുത്തുന്ന കാര്യം.

 രോഗികളും മരണവും

രോഗികളും മരണവും

ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണം ഭയപ്പെടുത്തുംവിധം ഉയര്‍ന്നിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആകെ കൊവിഡ് മരണങ്ങള്‍ ഇപ്പോള്‍ അറുപത്തിനാലായിരത്തി അഞ്ഞൂറ് കവിഞ്ഞിരിക്കുകയാണ്. ഇതോടെ രോഗികളുടെ എണ്ണത്തിലും കൊവിഡ് മരണങ്ങളിലും ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

മുന്നില്‍ രണ്ട് രാജ്യങ്ങള്‍

മുന്നില്‍ രണ്ട് രാജ്യങ്ങള്‍

ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗികള്‍ ഉള്ളതും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും അമേരിക്കയില്‍ ആണ്. അറുപത് ലക്ഷത്തിലധികം കേസുകളും 1.87 ലക്ഷത്തിലധികം മരണങ്ങളുമാണ് അമേരിക്കയില്‍ ഉണ്ടായത്. തൊട്ടുപിറകിലുള്ള ബ്രസീലില്‍ 38.62 ലക്ഷം രോഗികളും 1.2 ലക്ഷം മരണങ്ങളും സംഭവിച്ചുകഴിഞ്ഞു.

ഇന്ത്യ ഒന്നാമതാകും

ഇന്ത്യ ഒന്നാമതാകും

കാര്യങ്ങള്‍ ഈ വിധത്തിലാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടക്കും. രണ്ട് മാസം കൊണ്ട് അമേരിക്കയെ പോലും ഇന്ത്യ മറികടന്നേക്കും എന്നാണ് വിലയിരുത്തുന്നത്. അതായത് രണ്ട് മാസം കൊണ്ട് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം ഇരട്ടിയോളം ആയേക്കും.

'അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുള! കൊന്നിട്ടും പക തീരാതെ ചെന്നിത്തല', ആഞ്ഞടിച്ച് ഡിവൈഎഫ്ഐ'അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുള! കൊന്നിട്ടും പക തീരാതെ ചെന്നിത്തല', ആഞ്ഞടിച്ച് ഡിവൈഎഫ്ഐ

എന്തുകൊണ്ട് വിലയ ഭയം

എന്തുകൊണ്ട് വിലയ ഭയം

ഇന്ത്യയില്‍ രോഗം പടരുന്നതിനെ പറ്റി ലോകം എന്തിനാണ് ഇത്രയും ഭയക്കുന്നത് എന്നല്ലേ... ലോകത്തിലെ ജനസംഖ്യാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള നമ്മുടെ രാജ്യം പൊതുജനാരോഗ്യ മേഖലയില്‍ വന്‍ പരാജയം ആണ് എന്നത് തന്നെയാണ് അതിന്റെ കാരണം. വലിയരീതിയില്‍ പടര്‍ന്നുപിടിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഇന്ത്യയുടെ കൈവശം ഇല്ലെന്ന് തന്നെ പറയാം.

'സിപിഎം സഖാക്കൾ കൊല്ലപ്പെടുമ്പോൾ 'സിപിഎം സഖാക്കൾ കൊല്ലപ്പെടുമ്പോൾ "വെട്ടേറ്റു മരിച്ചു";ചില മാധ്യമങ്ങളുടേത് എന്തൊരു ജാഗ്രതയാണ്'

ദരിദ്രരാഷ്ട്രങ്ങള്‍

ദരിദ്രരാഷ്ട്രങ്ങള്‍

രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ സാമ്പത്തികമായും സാമൂഹികമായും മുന്‍പന്തിയിലുള്ള ഇറ്രലി, സ്‌പെയിന്‍, യുകെ എന്നിവിടങ്ങളിലായിരുന്നു കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. എന്നാല്‍ ഇപ്പോള്‍ അമേരിക്ക ഒഴികെയുള്ള മുന്‍നിര രാജ്യങ്ങളെല്ലാം കൊവിഡിനെ ഏറെക്കുറെ പ്രതിരോധിച്ച് കഴിഞ്ഞു. അതേ സമയം, പെറു, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ രോഗം രൂക്ഷമാവുകയും ചെയ്തു.

'കൊലപാതകങ്ങളുടെ കാര്യത്തിൽ ആർഎസ്എസിനോട് മത്സരിയ്ക്കാൻ കഴിയുന്നവരാണ് കോൺഗ്രസ്''കൊലപാതകങ്ങളുടെ കാര്യത്തിൽ ആർഎസ്എസിനോട് മത്സരിയ്ക്കാൻ കഴിയുന്നവരാണ് കോൺഗ്രസ്'

യഥാര്‍ത്ഥ കണക്കുകള്‍

യഥാര്‍ത്ഥ കണക്കുകള്‍

ഇന്ത്യയില്‍ പരിമിതമായ ടെസ്റ്റുകളിലൂടെ കണ്ടെത്തിയ രോഗബാധിതരുടെ വിവരങ്ങള്‍ ആണ് പുറത്ത് വന്നിട്ടിള്ള 36 ലക്ഷം. യഥാര്‍ത്ഥ രോഗബാധിതര്‍ ഇതിലും എത്രയോ അധികമാകാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Coronavirus: Now the world is really worried about India's Covid19 numbers, just overtook Mexico in deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion