കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊറോണ ബാധിതര്‍ 20000 കടന്നു; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 49 പേര്‍

Google Oneindia Malayalam News

ദില്ലി: ലോക്ക്ഡൗണ്‍ നടപടികള്‍ കര്‍ശനമായി തുടരുമ്പോഴും ഇന്ത്യയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്ന് മാത്രം രാജ്യത്ത് 1486 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 20000 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 20471 ആയി. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ച് 652 പേര്‍ മരണപ്പെട്ടു.

തിങ്കളാഴ്ച്ച 1540 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ ഭേദമാവുന്നവര്‍ 19.36 ശതമാനമാണ്. ഒരു ദിവസം ശരാശരി 618 പേര്‍ക്ക് രോഗം ഭേദമാവുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രോഗ വ്യാപനം ഏറെകുറെ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നിലവില്‍ മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഏപ്രില്‍ 20 ഓടെ ചില മേഖലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

corona

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 3000 കേസുകള്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ദില്ലിയില്‍ 2081 പേര്‍ക്കും അഹമ്മദാബാദില്‍ 1298 പേര്‍ക്കും ഇന്‍ഡോറില്‍ 915 പേര്‍ക്കും പൂനെയില്‍ 660 പേര്‍ക്കും ജയ്പൂരില്‍ 537 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

കൊറോണ പ്രതിരോധ നടപടികള്‍ക്കിടെ പലയിടങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയും വാഹനങ്ങള്‍ക്കെതിരേയും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. പരിശോധനക്കെത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ ജനം കയ്യേറ്റം ചെയ്യുന്ന സ്ഥിതി വിശേഷമാണ്. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍.

ഇത് പ്രകാരം ഗൗരവമുള്ള കേസുകളാണെങ്കില്‍ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും.ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കും. കാബിനറ്റ് യോഗത്തിന് ശേഷം പ്രകാശ്ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്രമത്തിന്റെ സ്വഭാവം നോക്ക് കുറ്റക്കാര്‍ക്ക് മൂന്ന്് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇവരില്‍ നിന്നും അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെയും പിഴ ഈടാക്കും. 30 ദിവസത്തിനകം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ട

രാജ്യത്തെ 60 ശതമാനം കേസുകളും മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്.

കേരളത്തില്‍ ഇന്ന് മാത്രം 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ഏഴുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 437 പേര്‍ക്കാണ്. അതില്‍ 127 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്. 29,150 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇതില്‍ 28,804 പേര്‍ വീടുകളിലം 346 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 19,998 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തി.

ലോകത്താകമാനം കൊറോണ വൈറസ് രോഗം ബാധിച്ച്് 177,608 പേരാണ് മരണപ്പെട്ടത്. 25 ലക്ഷത്തിലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസില്‍ മാത്രം കൊറോണ ബാധിച്ച 2751 പേരാണ് മരണപ്പെട്ടത്.

English summary
Coronavirus Outbreak: Cases In India Cross 20000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X