കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: രോഗം സംശയിക്കുന്നവരെ വീടുകളില്‍ ചികിത്സിക്കാം, നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധ സംശയിക്കുകയോ നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതോ ആയ രോഗികള്‍ വീടുകള്‍ക്ക് തന്നെ നീരിക്ഷണത്തില്‍ കഴിയാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി മാന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇത്തരം രോഗികള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഹോം ഐസൊലേഷന്‍ നിര്‍ദേശിക്കാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്ന കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതോ, ഗുരുതര സ്ഥിതിയിലല്ലാത്തതോ ആയ ആളുകളെ ആണ് വീടുകളില്‍ ഐസലേറ്റ് ചെയ്യാമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍രെ മാര്‍ഗ്ഗ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്. എട്ട് നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ളത്.

coronaviru

രോഗം ബാധയുണ്ടെന്ന് സംശയിക്കുന്ന വ്യക്തി ഐസൊലേഷനില്‍ ഇരിക്കുകയും സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ ക്വറന്റൈനില്‍ പോകുകയും വേണം. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന തരത്തില്‍ ഒരു കെയര്‍ ടേക്കര്‍ ഉണ്ടാവണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. കെയര്‍ ടേക്കര്‍ രോഗിയും ആരോഗ്യ പ്രവര്‍ത്തകരും തമ്മിലുള്ള ഒരു മീഡിയേറ്ററായി പ്രവര്‍ത്തിക്കണം.

തന്‍റെ ആരോഗ്യ നിലയെ കുറിച്ച് രോഗി നിരന്തരം ജില്ലാ നിരീക്ഷണ ഓഫീസറെ അറിയിക്കണം. നിരീക്ഷണ ടീമിന്‍റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണം. രോഗിയെ പരിചരിക്കുന്ന ആളും സമ്പര്‍ക്കം പുലര്‍ത്തുന്നവരും പ്രൊട്ടോക്കാള്‍ അനുസരിച്ച് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കണം. മൊബൈലില്‍ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും അപ്പോവും ആക്ടീവയിരിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലുണ്ട്.

ഇതിന് പുറമെ ഐസുലേഷനില്‍ ആയാല്‍ പാലിക്കേണ്ട കാര്യങ്ങളും ഏത് സമയത്താണ് ഹോം ഐസുലേഷന്‍ അവസാനിക്കുകയെന്നും ഗൈഡ് ലൈനില്‍ വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാവുകയും മെഡിക്കല്‍ ഓഫീസര്‍ ലബോറട്ടറി ടെസ്റ്റിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്താല്‍ രോഗിക്ക് ഹോം ഐസലേഷന്‍ അവസാനിപ്പിക്കാമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

English summary
coronavirus: patients can now opt for home isolation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X