കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ബന്ധമെങ്കില്‍ മാത്രം പുറത്തിറങ്ങുക, ആള്‍ക്കൂട്ടങ്ങളില്‍ നില്‍ക്കരുത്, മോദിയുടെ നിര്‍ദേശങ്ങള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ജാഗ്രത തുടരുന്നതിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന് മോദി പറഞ്ഞു. ജാഗ്രത പാലിക്കുന്നത് കൊറോണ വൈറസില്‍ നിന്ന് നമ്മളെ സുരക്ഷിതരാക്കും. അത്രയ്ക്ക് അത്യാവശ്യമെങ്കില്‍ മാത്രം ജനങ്ങള്‍ പുറത്തിറങ്ങിയാല്‍ മതിയെന്നും മോദി പറഞ്ഞു. ആരും ഈ അവസരത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കരുത്. നിങ്ങള്‍ സുരക്ഷിതരാണെന്നും, ഒന്നും സംഭവിക്കില്ലെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

ജാഗ്രത പുലര്‍ത്തുന്നത് നിങ്ങളെ ആരോഗ്യവാന്‍മാരായി തന്നെ കാണുന്നതിന് വേണ്ടിയാണ്. വരുന്ന ആഴ്ച്ചകളില്‍ ജനങ്ങള്‍ പുറത്തിറങ്ങാതെ നോക്കുന്നത്. അതേസമയം പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങള്‍ സ്വയം കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതാണ് ജനതാ കര്‍ഫ്യൂ എന്ന് മോദി പറഞ്ഞു. ഈ മാസം 22ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് മോദി. രാവി ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണിവരെ ആരും പുറത്തിറങ്ങരുതെന്നും മോദി പറഞ്ഞു.

നിങ്ങള്‍ക്ക് പറ്റുകയാണെങ്കില്‍ നിങ്ങള്‍ക്ക് അറിയുന്ന പത്ത് പേരെ ദിവസവും വിളിച്ച് ജനതാ കര്‍ഫ്യൂവിനെ കുറിച്ച് അറിയുക. കൊറോണ വൈറസിനെ തടയാനുള്ള കാര്യങ്ങളും അവരെ അറിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നമ്മുടെ രാജ്യത്ത് ഭയപ്പെടുത്തുന്ന സാഹചര്യമുണ്ട്. എല്ലാ ഇന്ത്യക്കാരും ജാഗത്രയോടും സുരക്ഷിതരുമായും ഇരിക്കണം. ഇന്ത്യക്കാര്‍ ഞാന്‍ എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ അപ്പോഴൊന്നും എന്നെ നിരാശരാക്കിയിട്ടില്ല. ഇത്തവണ ഞാന്‍ നിങ്ങളുടെ കുറച്ച് ആഴ്ച്ചകളാണ് ചോദിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധി മനുഷ്യവംശത്തെ മൊത്തത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി ആശങ്കയോടെയാണ് നമ്മള്‍ കൊറോണയെ കാണുന്നത്. അത് ലോകം മുഴുവന്‍ ബാധിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. അതേസമയം എല്ലാവരും വൈകീട്ട് അഞ്ച് മണിക്ക് വീടിന് മുന്നില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. അഞ്ച് മിനുട്ടുകള്‍ പ്ലേറ്റുകള്‍ കൂട്ടിയിടിച്ചോ കൈയ്യടിച്ചോ അഭിനന്ദങ്ങള്‍ അറിയിക്കാമെന്നും മോദി പറഞ്ഞു. അതേസമയം ഒരു മാസം ആശുപത്രികളിലെ തിരക്കുകള്‍ ഒഴിവാക്കണം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നിത്യേനയുള്ള ചെക്കപ്പുകള്‍ ഒഴിവാക്കാനും, ചെറിയ ശസ്ത്രിക്രിയകള്‍ ഒരുമാസത്തേക്ക് മാറ്റിവെക്കാനും മോദി നിര്‍ദേശിച്ചു. ആശുപത്രികളിലേക്ക് സമ്മര്‍ദം വരുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാന്‍ സാധിക്കണമെന്നും മോദി പറഞ്ഞു. ഇക്കണമോക് ടാസ്‌ക് ഫോഴ്‌സ് കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ധനമന്ത്രിക്കാണ് ഇതിന്റെ ചുമതല. അതേസമയം ആരും ഭയപ്പെട്ട് അവശ്യ സാധനങ്ങള്‍ക്കായി കടയിലേക്ക് ഓടിക്കയറേണ്ടെന്ന് പ്രധാനമന്ത്രി ഉപദേശിച്ചു. അവശ്യ സാധനങ്ങള്‍ക്ക് ഒരിക്കലും ക്ഷാമമുണ്ടാകില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

English summary
pm modi appeal to people to follow socail distan-cing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X