Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസ്; സാംപിള്‍ ശേഖരിക്കുന്നത് ഇങ്ങനെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദില്ലി: ലോകത്തെ ഭീതിയിലേക്ക് തള്ളിയിട്ട കൊറോണ വൈറസ് രോഗം ആദ്യം കണ്ടത് ചൈനയിലെ വുഹാനിലാണ്. ഇവിടെ പഠിക്കാന്‍ പോയ വിദ്യാര്‍ഥികള്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ തിരിച്ചെത്തിയപ്പോഴാണ് കേരളത്തില്‍ ആദ്യ കൊറോണ രോഗം സ്ഥിരീകരിച്ചത്. കൃത്യമായ ചികില്‍സ നല്‍കി രോഗം ഭേദമാക്കിയതോടെ കേരളത്തിനും ആരോഗ്യവകുപ്പിനും പ്രശംസാ പ്രവാഹമായിരുന്നു. തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും കൃത്യമായ ചികില്‍സ നല്‍കുകയും ചെയ്താല്‍ കൊറോണ വൈറസ് രോഗത്തെ പിടിച്ചുകെട്ടാന്‍ സാധിക്കും.

X

വിട്ടുമാറാത്ത പനി, ശരീര വേദന, തൊണ്ടവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഈ അസുഖങ്ങള്‍ കാണുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും. ഇവരില്‍ നിന്ന് സാംപളുകള്‍ ശേഖരിക്കും. ആരോഗ്യ സുരക്ഷാ ജീവനക്കാരാണ് സാംപിളുകള്‍ ശേഖരിക്കേണ്ടത്. സാംപിളുകള്‍ ശേഖരിക്കുന്ന വേളയില്‍ രോഗം പടരാതിരിക്കാന്‍ ആരോഗ്യ രക്ഷാ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തികളിലേക്ക് മാത്രമല്ല, അന്തരീക്ഷത്തിലേക്ക് വൈറസിന്റെ വ്യാപനം തടയുന്നതിനും ഈ വേളയില്‍ പ്രത്യേക കരുതല്‍ ആവശ്യമാണ്.

മഹാരാഷ്ട്രയിലെ പൂനയിലുള്ള ഐസിഎംആര്‍-എന്‍ഐവി ഇന്‍സ്റ്റിറ്റ്യൂട്ടാണ് സാംപിളുകള്‍ പരിശോധിക്കാന്‍ രാജ്യത്തുള്ളതില്‍ വച്ച് ഏറ്റവും മികച്ച സ്ഥാപനം. രോഗ സാധ്യതകള്‍ കാണുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയമാകണം. പരിശോധന ഫലം വരുന്നത് വരെ കാത്തിരിക്കണം. നിരീക്ഷണ വേളയില്‍ രോഗിയിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാനമായും പരിശോധിക്കുക. രോഗലക്ഷണങ്ങള്‍ കൂടുതലായി പ്രകടമാകുന്നുണ്ടെങ്കില്‍ കൃത്യമായ ചികില്‍സ നല്‍കണം.

മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവങ്ങളാണ് സാംപിളുകളായി ശേഖരിക്കുക. കഫം, ഉമനീര്‍ എന്നിവയും ശേഖരിക്കും. കൂടാതെ ശ്വാസകോശ പരിശോധനയും നടത്തും. ശേഖരിച്ച സാംപിളുകള്‍ പ്രത്യേക കണ്ടെയ്‌നറുകളിലാക്കിയാണ് പരിശോധനയ്ക്ക് അയക്കുക. നിശ്ചിത അളവ് ഊഷ്മാവില്‍ സൂക്ഷിക്കണം. രോഗം സംശയിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന വേളയില്‍ സാംപിളുകള്‍ ശേഖരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗം പടരാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാകണം അവര്‍ ജോലിയിലേര്‍പ്പെടേണ്ടത്. മാത്രമല്ല, ഒട്ടേറെ രോഗികള്‍ ഉള്ളതിനാല്‍ ശേഖരിക്കപ്പെടുന്ന സാംപിളുകള്‍ മാറിപ്പോകാന്‍ സാധ്യതയേറെയാണ്.

ഓരോ സാംപിളും ആരുടേതാണ് എന്ന് കൃത്യമായി രേഖപ്പെടുത്തണം. പേര്, വസയ്, സ്ത്രീയോ-പുരുഷനോ എന്നത്, സാംപിളുകളുടെ ഐഡി എന്നിവ സാംപിള്‍ കണ്ടെയ്‌നറില്‍ രേഖപ്പെടുത്തണം. അയക്കുന്ന വ്യക്തിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും രേഖപ്പെടുത്തണം. മാത്രമല്ല, കൊറോണ വൈറസ് രോഗത്തിനുള്ള പരിശോധനയാണ് നടത്തേണ്ടത് എന്നും കൃത്യമായി സൂചിപ്പിക്കണം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പൂനെയിലെ ഇന്‍സ്റ്റിറ്റൂട്ടിലെ നോഡല്‍ ഓഫീസര്‍ ഡോ. യോഗേഷ് കെ ഗൗരവിനെ ബന്ധപ്പെടാം. (ഫോണ്‍- 020-26006290). മാത്രമല്ല, സാംപിളുകള്‍ അയക്കുന്നതിന് മുമ്പ് പൂനെയിലെ സ്ഥാപനത്തെ അറിയിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+