Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ ചൈനീസ് യുവതിയെ പീഡിപ്പിച്ച കൊറിയര്‍ ഡെലിവര്‍ ബോയ് അറസ്റ്റില്‍

ബെംഗളൂരു:ചൈനീസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊറിയര്‍ ഡെലിവര്‍ ബോയെ അറസ്റ്റു ചെയ്തു. ബെംഗളൂരിലെ ആര്‍ വി ലോജിസ്റ്റിക്‌സിലെ ജീവനക്കാരനായ ഗിരീഷ് (23) ആണ് അറസ്റ്റിലായത്. വൈറ്റ്ഫീല്‍ഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

സംഭവം നടന്നത് ജൂണ്‍ 23 നാണെങ്കിലും യുവതി പോലീസില്‍ പരാതി നല്‍കിയത് 28 നാണ്. പാര്‍സലുമായി ഫഌറ്റിലെത്തിയ പ്രതി യുവതി വാതില്‍ തുറന്നപ്പോള്‍ അകത്തു കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. ഒച്ചവച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ യുവതിയും മൂന്നു വയസ്സുകാരനായ മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

rape-01-14

തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. പരാതി നല്‍കാനുളള നടപടിക്രമങ്ങള്‍ അറിയാത്തതുകൊണ്ടാണ് സംഭവദിവസം പരാതി നല്‍കാതിരുന്നതെന്ന് ദമ്പതികള്‍ പിന്നീട് പോലീസിനോട് പറഞ്ഞു. അപ്പാര്‍ട്ട്മെന്റ് അധികൃതരാണ് പരാതിനല്‍കുക എന്നാണു കരുതിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.

പ്രതി കുറ്റകൃത്യം മുന്‍കൂട്ടികണ്ടാണ് അപ്പാര്‍ട്ട്‌മെന്റിലെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ ഫഌറ്റിലെത്തി സെക്യുരിറ്റിയ്ക്കു നല്‍കിയ പേരും മൊബൈല്‍ നമ്പറും വ്യാജമാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അറസ്റ്റു ചെയ്തതിനുശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+