കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കുതിച്ചുയരുന്നു; ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷത്തിന്റെ ഇൻഷൂറൻസ് പദ്ധതി നിർത്തലാക്കി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ രൂക്ഷമായി വര്‍ദ്ധിക്കുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയാണ് കേന്ദ്രം ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകള്‍ ഹാജരാക്കാന്‍ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.

covid

ഇനിയങ്ങോട്ട് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി. രാജ്യത്ത് ദിവസേന രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന ഈ നിര്‍ണായക സമയത്താണ് കേന്ദ്രം ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ഒരു ഇന്‍ഷൂറന്‍സ് പരിരക്ഷയുമില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

കൊവിഡ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവന്ന വിരമിച്ച ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ രാജ്യത്ത് 20 ലക്ഷത്തോളം പേര്‍ക്കായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് പ്രധാനമന്ത്രി ഖരീബ് കല്യാണ്‍ പാക്കേജ് പ്രഖ്യാപിച്ചത്. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്ഡകിയത് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രേരണയായതായി. അതേസമയം, കൊവിഡ് പോരാളികള്‍ക്ക് ബാധകമാകുന്ന പുതിയ പദ്ധതിയെ കുറിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചര്‍ച്ച നടക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
KK Shailaja teacher speaks to media | Oneindia Malayalam

English summary
Covid 19: Center cancels Rs 50 lakh insurance scheme for health workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X