കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു;സ്ഥിരീകരിച്ചത് 4 പേര്‍ക്ക്
ന്യഡല്‍ഹി: രാജ്യത്ത് കൂടുതല്‍ അപകടകരമായ ദക്ഷിണാഫ്രിക്കന്‍ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.ദക്ഷിണാഫ്രിക്കയിലെ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കാരണമുള്ള നാല് കൊവിഡ് രോഗബാധകള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചു. സൗത്ത് ആഫ്രിക്കന്‍ വൈറസിന് പുറമേ വകഭേദം സംഭവിച്ച് ബ്രസീല്‍ കൊവിഡ് വൈറസും ഇന്ത്യയില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍നിന്നായി ജനുവരി മാസം ഇന്ത്യയില്‍ മടങ്ങിയെത്തിയവരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഒരാള്‍ അംഗോളയില്‍ നിന്നും ഒരാള്‍ ടാന്‍സാനിയയില്‍ നിന്നും രണ്ട് പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് മടങ്ങിയെത്തിയത്.
ഫെബ്രുവരി ആദ്യ ആഴ്‌ച്ച തന്നെ കൊറോണ വൈറസിന്റെ ബ്രസീല്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ഐസിഎംആര്‍ ഡിജി ഡോച ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കൊവിഡിന്റെ യുകെ വകഭേദത്തിന്റെ സാന്നിധ്യം നേരത്തെ തന്നെ രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ ഇതുവരെ 187 പേര്‍ക്കാണ് യുകെ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 10 പേര്‍ കേരളത്തിലാണ്.
യുകെ,ബ്രസീല്‍,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങലില്‍ നിന്ന ഉദ്‌ഭവിക്കുന്ന കൊറോണ വൈറസിന്റെ മൂന്ന് പുതിയ വകഭേദങ്ങള്‍ ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇന്ത്യയില്‍ ഇവ മൂന്നെണ്ണവും സ്ഥിരീകരിച്ചിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയവകഭേദം സാധാരണ വൈറസിനെ അപേക്ഷിച്ച് കൂടുതല്‍ പകര്‍ച്ചാ സാധ്യതയുള്ളതും അപകടകരവുമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. പുതിയ വേരിയന്റ് മുമ്പുള്ളവയെ അപേക്ഷിച്ച് പകരാനുള്ള ശേഷി 50 ശതാമനം കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഗവേഷകര്‍ കരുതുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.