കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം തരംഗ ഭീതിയ്ക്കിടെ തമിഴ്നാട്ടിൽ കുട്ടികളിൽ കൊവിഡ് കേസുകൾ ഉയരുന്നു

Google Oneindia Malayalam News

ചെന്നൈ; മൂന്നാം തരംഗ ഭീതിയ്ക്കിടെ തമിഴ്നാട്ടിൽ കുട്ടികളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ജനുവരിയിൽ ആകെ 20,326 കോവിഡ് കേസുകളിൽ 6% മാത്രമേ കുട്ടികൾ ഉണ്ടായിരുന്നുള്ളൂ. മെയ് മാസത്തിലെ രണ്ടാം തരംഗത്തിൽ 71,555 കുട്ടികളെ കൊവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് കേസുകൾ കുറഞ്ഞുവെങ്കിലും രോഗം സ്ഥിരീകരിക്കുന്ന കുട്ടികളുടെ ശതമാനം ഉയർന്നു,.ജൂണിൽ 8.8 ശതമാനം കേസുകളും ജൂലൈയിൽ 9.5 ശതമാനം കേസുകളും ഓഗസ്റ്റിൽ 10 ശതമാനം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

coronavirus3-1590203

മൂന്നാം തരംഗത്തിൽ 12 ശതമാനത്തോളം കുട്ടികൾക്ക് കൊവിഡ് ബാധിച്ചേക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്. ഇതിൽ തന്നെ 5 ശതമാനം പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകൂവെന്ന് നവജാതശിശു തീവ്രപരിചരണ വിഭാഗം സംസ്ഥാന നോഡൽ ഓഫീസറും പീഡിയാട്രിക് കോവിഡ് -19 മാനേജ്മെന്റിനുള്ള സംസ്ഥാന ടാസ്ക് ഫോഴ്സ് അംഗവുമായ ഡോ ശ്രീനിവാസൻ പറഞ്ഞു. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ രോഗം സ്ഥിരീക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. നാല് മുതൽ എട്ട് വരെ കുട്ടികളെ മാത്രമാണ് ഇവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ എണ്ണം വർദ്ധിച്ചിട്ടില്ല. രോഗലക്ഷണങ്ങളില്ലാത്തതോ അല്ലെങ്കിൽ വളരെ നേരിയ രോഗലക്ഷണമോ ഉള്ള ചികിത്സ ആവശ്യമുള്ള കുട്ടികൾ ചികിത്സ തേടുന്നതാകാം ഇപ്പോഴത്തെ ആയ കേസുകളുടെ വർദ്ധനവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, 10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ഡോ ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിവിധ പ്രതിരോധ കുത്തിവെയ്പ്പുകൾ ഉണ്ട്. അതേസമയം 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ ഇല്ല, അവരുടെ പ്രതിരോധശേഷി 10 വയസ്സിന് താഴെയുള്ളവയേക്കാൾ കുറവായിരിക്കും, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ട് മാസത്തിനിടെ 24 ശിശുമരണങ്ങളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ജനുവരി, ഫെബ്രുവരി, മാർച്ച്, ഓഗസ്റ്റ് മാസങ്ങളിൽ മരണങ്ങൾ പൂജ്യമായിരുന്നു. എന്നിരുന്നാലും, ജൂണിൽ 13, മേയിൽ എട്ട്, ജൂലൈയിൽ രണ്ട്, ഏപ്രിലിൽ ഒന്ന് എന്നിങ്ങനെയാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കുട്ടികളുടെ മരണനിരക്ക് ജൂണിലായിരുന്നു. 0.16 ശതമാനമാണത്. അതേസമയം കുട്ടികളുടെ ചികിസ്ത ഉറപ്പാക്കാൻ സംസ്ഥാനത്തെ 15,000 ഡോക്ടർമാർക്കും 30,000 നഴ്‌സുമാർക്കും പരിശീലനം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം സർക്കാർ സ്ഥാപനങ്ങളിൽ 1,100 പീഡിയാട്രിക്സും സ്വകാര്യ സ്ഥാപനങ്ങളിൽ 2,300 ഉം ഉണ്ട്.

അതേസമയം രാജ്യത്ത് ഇന്നലെ 47,092 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.19 ശതമാനമാണ്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,89,583 പേരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,181 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,20,28,825 ആയി.
രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.52 ശതമാനവും. കഴിഞ്ഞ 69 ദിവസമായി 3 ശതമാനത്തിൽ താഴെയാണിത്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.8 ശതമാനമാണ്. ആകെ നടത്തിയത് 52.48 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81 ലക്ഷത്തിലേറെ കൊവിഡ് വാക്സിൻ ഡോസ് വിതരണം ചെയ്തെന്നും രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 66.3 കോടി ഡോസ് വാക്സിൻ നൽകിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
Covid cases in children rises in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X