കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 ദിവസത്തിനിടെ രാജ്യത്തെ കൊവിഡ് കേസുകൾ ഒന്നിൽ നിന്ന് രണ്ട് ലക്ഷത്തിലേക്ക്! ആശങ്ക പടരുന്നു

Google Oneindia Malayalam News

ദില്ലി: അഞ്ചാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നു. രണ്ട് ലക്ഷം കടന്നിരിക്കുകയാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം. കുറഞ്ഞ ദിവസത്തിനുളളിലാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിച്ചുയര്‍ന്നത് എന്നത് ഞെട്ടിക്കുന്നതാണ്. ചൊവ്വാഴ്ചയാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നത്.

രണ്ടാഴ്ചകള്‍ക്ക് മുന്‍പ് കൊവിഡ് രോഗികളുടെ എണ്ണം 1 ലക്ഷം ആയിരുന്നു. 15 ദിവസത്തിനുളളിലാണ് രാജ്യത്ത് രണ്ട് ലക്ഷത്തിന് മുകളിലേക്ക് കൊവിഡ് രോഗബാധിതരുടെ എണ്ണമെത്തിയത് എന്നത് ഞെട്ടിക്കുന്നതാണ്. ജനുവരി 30ന് കേരളത്തിലാണ് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വുഹാനില്‍ നിന്നും തിരിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു രോഗവാഹകര്‍.

covid

മാര്‍ച്ച് പത്തിന് രാ്ജ്യത്ത് 50 കൊവിഡ് കേസുകള്‍ ഉണ്ടായി. അതിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ആരംഭിച്ചു. മെയ് 18ന് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്തി. രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് കണ്ടെത്തിയതിന് 110 ദിവസങ്ങള്‍ക്ക് ശേഷമാണിത്. തുടര്‍ന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ രോഗികളുടെ എണ്ണം രണ്ട് ലക്ഷമായി ഉയര്‍ന്നു. അതേസമയം കൊവിഡ് പ്രതിരോധം രാജ്യത്ത് ഫലപ്രദമാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് വളരെ കുറവാണ്. മാത്രമല്ല രോഗം ഭേദമാകുന്ന കണക്കിലും പുരോഗതിയുണ്ടെന്ന് കേന്ദ്രം പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 20,76,615 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 101,497 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. 100,302 പേര്‍ക്ക് രോഗമുക്തി നേടാനായി. 5815 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 8909 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഒരു ദിവസത്തിനിടെ 217 പേര്‍ മരണപ്പെടുകയുമുണ്ടായി.

 രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി! രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി!

അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!

സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!

English summary
Covid cases in India reached 2 lakh from 1 lack within 15 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X