ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ കൂടിയേക്കാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
ന്യൂദല്‍ഹി: ദല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. അടുത്തിടെ കാണുന്ന രോഗ വ്യാപനത്തിലെ കുറവ് അവസാനമല്ലെന്നും അതിവേഗം കേസുകള്‍ വര്‍ധിച്ച് വേഗത്തില്‍ തന്നെ കുറയുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സമിതി ഉപദേഷ്ടാവ് അനുരാഗ് അഗര്‍വാള്‍ പറയുന്നു. മെട്രോ നഗരങ്ങളിലെ കേസുകള്‍ പെട്ടെന്ന് കുറയുമെന്നും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുംബൈയിലും ദല്‍ഹിയിലും കഴിഞ്ഞയാഴ്ച വരെ കൊവിഡ് കേസുകൡ വലിയ വര്‍ധനയാണ് ഉണ്ടായത്. മഹാരാഷ്ട്ര ഒരു വലിയ സംസ്ഥാനമായതിനാല്‍ മുംബൈയിലെ രോഗനിരക്ക് കൊടുമുടിയിലാണെന്ന് പറയാനാകില്ല. ദല്‍ഹിയില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വ്യാപനം അവസാനിച്ചുവെന്ന് പറയാനാകില്ല. കേസുകള്‍ കുറയുന്നുണ്ടാകാമെന്നും എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിഗമനത്തിലെത്താനായിട്ടില്ലെന്നും മുതിര്‍ന്ന എപ്പിഡെമിയോളജിസ്റ്റ് ഗിരിധര ബാബു പറഞ്ഞു.

ഡല്‍ഹിയിലെയും മുംബൈയിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി 14 വരെ, ഡല്‍ഹിയിലെ ടി പി ആര്‍ 30% ആണ്. മഹാരാഷ്ട്രയില്‍ ഇത് 22% ആണ്. എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തതിന് ശേഷം, അണുബാധ ഗ്രാമീണ ഏരിയകളിലേക്ക് പടരുന്നുവെന്ന് മാത്രമാണ് ഈ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി സൂചിപ്പിക്കുന്നതന്നെും ഗിരിധര ബാബു പറഞ്ഞു.

ഗ്രാമപ്രദേശങ്ങളില്‍ പരിശോധന മെച്ചപ്പെടുത്തിയാല്‍, കേസുകളുടെ വര്‍ദ്ധനവ് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍. അതിനാല്‍ കൊവിഡ് വ്യാപനത്തിന്റെ പാത സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പകര്‍ച്ചവ്യാധിയുടെ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അഗര്‍വാള്‍ പറഞ്ഞു. ആളുകളുടെ പ്രതിരോധശേഷി ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ് വൈറസിനെ നേരിടാനുള്ള ഉചിത മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ ആഴ്ചയുണ്ടായ കൊവിഡ് അതിവ്യാപനത്തില്‍ നിന്ന് ഈ ആഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.38 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14.43 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,57,421 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 310 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ 17,36,628 സജീവ രോഗികളാണുള്ളത്. 8,891 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ചത്തേതിനെ അപേക്ഷിച്ച് 8.31 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം പരിശോധന വീണ്ടും കൂട്ടണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പരിശോധന കുത്തനെ താഴെപ്പോയെന്നും വൈറസ് വ്യാപനത്തിന്റെ യഥാര്‍ഥ തോത് മനസ്സിലാക്കാന്‍ പരിശോധന കൂട്ടണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

ഓരോ സ്ഥലത്തെയും ടി പി ആര്‍ കൂടി പരിഗണിച്ചു പരിശോധന കൂട്ടാനാണ് ആരോഗ്യ മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ആരതി അഹുജ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ഒമിക്രോണ്‍ രാജ്യമെങ്ങും വ്യാപിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പരിശോധനയാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം. പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി നിയന്ത്രിക്കാനും കോവിഡ് തീവ്രതയും മരണവും കുറയ്ക്കാനും പരിശോധന സഹായിക്കുമെന്നും കത്തില്‍ പറയുന്നു.
Recommended Video

അതേസമയം ഒമിക്രോണ്‍ വകഭേദം കൊവിഡിനെതിരായ 'പ്രകൃതിദത്ത വാക്‌സീന്‍' ആണെന്ന പ്രചാരണം തള്ളി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ രംഗത്തെത്തി. ഒമിക്രോണ്‍ പിടിപെട്ടാലും വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് അവര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ പിടിപെട്ടാല്‍ കിട്ടുന്ന പ്രതിരോധശേഷി ഡെല്‍റ്റ ഉള്‍പ്പെടെ മറ്റു വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാകണമെന്നില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications