മുംബൈയിൽ കോവിഡ് കേസുകൾ ഉയരുന്നു; കനത്ത ജാഗ്രതയിൽ നഗരം
മുംബൈ; മുംബൈ ന ഗരത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു. പുതിയതായി മഹാരാഷ്ട്രയിൽ 711 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ ഇതിൽ 506 കേസുകളും റിപ്പോർട്ട് ചെയ്തത് മുംബൈ ന ഗരത്തിൽ നിന്നായിരുന്നു. നിലവിൽ നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനമായി ഉയർന്നു. അടുത്ത ദിവസങ്ങളിലും ന ഗരത്തിൽ നിന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം എന്നാണ് ആരോ ഗ്യ വിദഗ്ദരുടെ നിഗമനം. ഇവിടെ കൊവിഡ് പരിശോധന വർധിപ്പിക്കുമെന്നാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്.
യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധന ഉടൻ വർദ്ധിപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റിംഗ് ലാബുകളോട് സജീവവും പൂർണ്ണമായി ജീവനക്കാരെ നിയമിക്കാനും 12- 18 വയസ് വിഭാഗത്തിലുള്ള വാക്സിനേഷൻ ഡ്രൈവ്, ബൂസ്റ്റർ ഡോസുകൾ എന്നിവ വേ ഗത്തിലാക്കാനും ബിഎംസി ആവശ്യപ്പെട്ടിട്ടുണ്ട്. ന ഗരത്തിലെ ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരെ ഉറപ്പ് വരുത്തണമെന്നും കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാർഡ് റൂമുകളുടെ സ്ഥിതി അവലോകനം ചെയ്യുന്നത് പോലെയുള്ള മറ്റ് തയ്യാറെടുപ്പ് നടപടികൾ, മെഡിക്കൽ ടീമുകൾ, ആംബുലൻസുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരി 6 ന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസം ഇവിടെ റിപ്പോർട്ട് ചെയ്തത് (536 കേസുകൾ). ഈ വർഷം ഏപ്രിലിൽ റിപ്പോർട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തിൽ 100 ശതമാനത്തിലധികം വർധനവാണ് മുംബൈയിൽ ഉണ്ടായിരിക്കുന്നത്. അതേ സമയം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയതായി 2,745 പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് രോ ഗം ബാധിച്ചവരുടെ ആകെ എണ്ണം 43,160,832 ആയി ഉയർന്നു. നിലവിലെ സജീവമായ കേസുകളുടെ എണ്ണം 18,386 ആണ്.
ഫിറ്റ്‌നെസ് ആണ് സാറേ മെയിന്‍; റിതുവിന്റെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍, വൈറല്‍
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മൊത്തം അണുബാധകളുടെ 0.04 ശതമാനം സജീവ കേസുകളാണ്. ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.74 ശതമാനമാണ്. ആറ് മരണമാണ് രാജ്യത്ത് പുതിയതായി രേഖപ്പെടുത്തിയത് ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണം 5,24,636 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണത്തിൽ 503 കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനം ആയി കുറഞ്ഞു, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.63 ശതമാനം ആയി രേഖപ്പെടുത്തിയതായി ഡാറ്റ കാണിക്കുന്നു.












Click it and Unblock the Notifications