Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ പുതുതരംഗം, 24 മണിക്കൂറിനിടെ ഞെട്ടിച്ച് രോഗനിരക്ക്, 28867 രോഗികള്‍

ദില്ലി: മൂന്നാം തരംഗത്തിന്റെ അതിരൂക്ഷമായ കുതിപ്പിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. പ്രതിദിന വര്‍ധനവില്‍ അമ്പരന്ന് നില്‍ക്കുകയാണ് രാജ്യ തലസ്ഥാനം. 24 മണിക്കൂറിനിടെ 28867 രോഗികളാണ് തലസ്ഥാന നഗരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 29 ശതമാനമായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. ഓരോ മൂന്ന് സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യുന്നതിലും ഒരാളെങ്കിലും രോഗബാധിതനായിട്ടുണ്ട് എന്നാണ് ഡാറ്റയിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം 27561 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തുടര്‍ച്ചയായ ദിവസങ്ങളിലാണ് ഇരുപതിനായിരം കേസുകള്‍ക്ക് മുകളില്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാത്രം നാല്‍പത് മരണങ്ങളും ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ബുധനാഴ്ച്ചത്തെ കണക്കിനെ അപേക്ഷിച്ച് 29 ശതമാനത്തിന്റെ വര്‍ധനവാണ്.

1

ഇന്നത്തെ കണക്ക് ഇതിനേക്കാള്‍ ഭയപ്പെടുത്തുന്നതാണ്. മെയ് മൂന്ന് മുതലുള്ള ഉയര്‍ന്ന പോസിറ്റീവ് നിരക്കാണിത്. രണ്ടാം തരംഗമുണ്ടായ സമയത്തായിരുന്നു ഈ വര്‍ധന. എന്നാല്‍ ഒമൈക്രോണ്‍ വ്യാപനത്തോടെ ഇതെല്ലാം മറികടന്നാണ് ദില്ലിയിലെ കേസുകള്‍ കുതിക്കുന്നത്. രണ്ടാം തരംഗത്തില്‍ ദില്ലിയില്‍ ഐസിയു ബെഡുകള്‍ പോലും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലായിരുന്നു. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയും, മെഡിക്കല്‍ ഓക്‌സിജന്റെ കുറവും ഉണ്ടായിരുന്നു. ആ സാഹചര്യം ഇത്തവണയുണ്ടാവുമോ എന്നാണ് ആശങ്ക. എന്നാല്‍ നിലവില്‍ വരുന്ന രോഗികള്‍ ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങള്‍ ഉള്ളവരാണ്. അതുകൊണ്ട് ആശങ്കയില്ല.

പക്ഷേ 24 മണിക്കൂറില്‍ 31 മരണങ്ങള്‍ തലസ്ഥാന നഗരിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണ്. അതേസമയം 62000 രോഗികള്‍ ഹോം ഐസൊലേഷനിലാണ്. മഹാമാരി ആരംഭിച്ച ശേഷം 16.46 ലക്ഷം കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 25000 മരണങ്ങളില്‍ അധികം ഉണ്ടായിട്ടുണ്ട്. നിലവില്‍ 1.53 ആണ് മരണ നിരക്ക്. പല വന്‍ നഗരങ്ങളിലും ഒമൈക്രോണിനെ തുടര്‍ന്ന് വലിയ തോതില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. 13702 കേസുകളാണ് മുംബൈയില്‍ 24 മണിക്കൂറിനിടെയുണ്ടായത്. മുംബൈയില്‍ 16420 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്.

അതേസമയം ഒമൈക്രോണ്‍ വകഭേദത്തെ തടയാനാവില്ലെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐസിഎംആറിന്റെ അഡ്വെസറി കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായ ഡോ ജയപ്രകാശ് മുളിയിലാണ് ആശങ്കപ്പെടുത്തുന്ന കാര്യം പങ്കുവെച്ചത്. ഒമൈക്രോണ്‍ എല്ലാവരിലും രോഗം എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസുകള്‍ കൊണ്ട് ഒമൈക്രോണിന്റെ വന്‍ തോതിലുള്ള വ്യാപനം തടയാനാവില്ലെന്നും ജയപ്രകാശ് പറഞ്ഞു. അതേസമയം ദില്ലിയിലെ കേസുകള്‍ കുറഞ്ഞ് വരികയാണെങ്കില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് ദില്ലി ആരോഗ്യ മന്ത്രി സതേന്ദ്ര ജെയിന്‍ നേരത്തെ പറഞ്ഞിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ദില്ലിയില്‍ ഒമൈക്രോണ്‍ മൂര്‍ധന്യത്തിലെത്തുമെന്ന് ജെയിന്‍ പറയുന്നു. വൈകാതെ തന്നെ ഇത് കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+