ഒരാഴ്ച കൊണ്ട് 9195 ല്‍ നിന്ന് 90928 ലേക്ക്; രാജ്യത്ത് കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വ്യാപനവും മൂന്നാം തരംഗ സാധ്യതയും രാജ്യത്ത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം ഒരുലക്ഷത്തിനടുത്താണ് പ്രതിദിന രോഗബാധ.
ബുധനാഴ്ച 90928 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ട് ദിവസം മുന്‍പ് ഡിസംബര്‍ 28 ന് രാജ്യത്ത് പ്രതിദിന രോഗബാധ വെറും 9195 ആയിരിക്കെയാണ് ഈ വര്‍ധനവ്. കൊവിഡ് ഡാറ്റാ അനലിസിറ്റായ വിജയാനന്ദാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ ബുധനാഴ്ച വരെയുള്ള രോഗികളുടെ എണ്ണവും അദ്ദേഹം ഒരു ഗ്രാഫിന്റെ സഹായത്തോടെ പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം 2020 ആഗസ്റ്റ് മാസം ആഗസ്റ്റ്- നവംബര്‍ മാസങ്ങളിലെ കൊവിഡ് കണക്കിലേക്കാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നത്.
ഡിസംബര്‍ 29 ന് രാജ്യത്ത് പ്രതിദിന കണക്ക് 10000 കടന്നിരുന്നു. ജനുവരി ഒന്നിന് 23000 ത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതാണ് ഇന്നലെ 58000 ത്തലധികവും ഇന്ന് 90000 വും ആയി മാറിയത്. തലേ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 56.5 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 3,51,09286 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 6.43 ശതമാനമാണ് രാജ്യത്തെ ടി പി ആര്‍. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസവും രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന നിരക്ക് രേഖപ്പെടുത്തിയത്. 26,538 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മാത്രം പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. രാജ്യം ഗുരുതര കൊവിഡ് വ്യാപനത്തിലേക്കാണ് പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
രേഖകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് പിടിപെട്ട പത്ത് പേരില്‍ നിന്ന് കുറഞ്ഞത് 26 പേരിലേക്ക് വരെ രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഒമിക്രോണ്‍ വ്യാപനവും രാജ്യത്ത് രൂക്ഷമാണ്. 2630 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
26 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണെന്ന് കൊവിഡ് വാക്‌സിന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ നേരത്തെ പറഞ്ഞിരുന്നു.
India daily new cases covid trend. Yesterday 90,928 cases reported which has increased from 9,195 cases reported 8 days back. #omicron pic.twitter.com/8awNx8uKAM
— Vijayanand - Covid Data Analytics (@vijay27anand) January 6, 2022












Click it and Unblock the Notifications