കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിലെ ഒമിക്രോൺ രോഗികളുമായി സമ്പർക്കമുള്ള 5 പേർക്ക് കൊവിഡ്; സാമ്പിളുകൾ പരിശോധനയ്ക്കയച്ചു

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗികളെ ഐസലേറ്റ് ചെയ്‌തെന്നും അവരുടെ സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്കായി അയച്ചു. ഒമൈക്രോണ്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.

നവംബര്‍ 21 ന് പനിയുടെയും ശരീരവേദനയുടെയും ലക്ഷണങ്ങള്‍ കണ്ട ബെംഗളൂരുവില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. പോസിറ്റീവായി അദ്ദേഹത്തെ അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ സാമ്പിള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചിരുന്നു.

covid

കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കും. കാസര്‍കോട് ജില്ലയില്‍ കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശിച്ചു.

ഒമൈക്രോണ്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാസര്‍കോട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് കോവിഡ് പ്രതിരോധ നോഡല്‍ ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പറഞ്ഞു. ജില്ലയിലെ ഗ്രാമീണമേഖലയില്‍ വാക് സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സഹായം നല്‍കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോക്ടര്‍ ശ്രീന യോഗത്തില്‍ അറിയിച്ചു. ഒന്നാം ഡോസ് വാക്‌സിന്‍ 98 ശതമാനത്തിലധികം കൈവരിച്ച ജില്ല, രണ്ടാം ഡോസ് വാക്‌സിനേഷന്‍ കാര്യത്തില്‍ പിന്നിലാണെന്നും ഇതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

അതേസമയം, കര്‍ണാടകയില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.

മമ്പറം ദിവാകരന് കസേര കൊണ്ട് അടി: 5 പേർ അറസ്റ്റില്‍, സുധാകരന്‍ അനുകൂലികളില്‍ നിന്നും വധഭീഷണിയെന്ന്മമ്പറം ദിവാകരന് കസേര കൊണ്ട് അടി: 5 പേർ അറസ്റ്റില്‍, സുധാകരന്‍ അനുകൂലികളില്‍ നിന്നും വധഭീഷണിയെന്ന്

ഉയര്‍ന്ന റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് പരിശോധനകള്‍ നിര്‍ബന്ധമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരെ പരിശോധിക്കുന്നതാണ്. അവരില്‍ നെഗറ്റീവാകുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാല്‍ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിനേഷന്‍ പ്രതിരോധം നല്‍കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 96.3 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 65.8 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കുക എന്നിവ കുറേക്കൂടി ശക്തമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

വാക്‌സിന്‍ എടുക്കുകയെന്നതാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാര്‍ഗങ്ങളും പിന്തുടരണം. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് വന്നവരുടെ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളില്‍ സജ്ജമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം യാത്രക്കാര്‍ക്ക് എല്ലാ സഹായവും നല്‍കും. ഡെല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വലിയ വ്യാപന ശേഷിയുള്ളതിനായതിനാല്‍ ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ നമുക്ക് കരുതലുണ്ടാകണം. സംസ്ഥാനം എല്ലായിപ്പോഴും രോഗവ്യാപനം അതിവേഗത്തില്‍ കൂടുന്നത് തടയാനാണ് ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു.

English summary
Covid for 5 people in contact with Omicron patients in Karnataka; Samples sent for genome testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X