കൊവിഡിനെതിരെ പൊരുതാൻ ഇന്ത്യയ്ക്ക് സഹായങ്ങളുമായി ഫ്രാൻസ്; വെന്റിലേറ്ററും ടെസ്റ്റ് കിറ്റുകളും അയച്ചു
ദില്ലി; കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായുമായി ഫ്രാൻസ്. വെന്റിലേറ്ററുകളും ടെസ്റ്റ് കിറ്റുകളുമാണ് ഫ്രാൻസ് നൽകിയത്. ഫ്രഞ്ച് വ്യോമസേന വിമാനത്തിൽ എത്തിച്ച മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലെനെയ്ൻ ആണ് കൈമാറിയത്.
കൊവിഡ് മെഡിക്കൽ ഉപകരണങ്ങൾ റെഡ് ക്രോസ് സൊസൈറ്റി സെക്രട്ടറി ജനറലിന് കൈമാറിയതിൽ സന്തോഷമുണ്ടെന്ന് ലെനെയ്ൻ ട്വീറ്റ് ചെയ്തു.
ഫ്രാൻസ് ഡവലപ്മെൻറ് ഏജൻസി മുഖേന ഫ്രാൻസ് നേരത്തെ ഇന്ത്യക്ക് 200 ദശലക്ഷം യൂറോ ധനസഹായം നൽകിയിരുന്നു. ഫ്രഞ്ച് കമ്പനികളും ഇന്ത്യയ്ക്ക് സംഭാവനകൾ നൽകിയിരുന്നുവെന്നും ലെനെയ്ർ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടുത്തിടെ ഇന്ത്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്യുമെന്നും സാങ്കേതിക വൈദഗ്ദ്ധ്യം നൽകുമെന്നും നേരത്തേ പ്രഖ്യാപിച്ചിരുന്നു.
50 ഒസിരിസ് 3 വെന്റിലേറ്ററുകളും 70 യുവെൽ 830 വെന്റിലേറ്ററുകളുമാണ് ഫ്രാൻസ് നൽകിയത്. അടിയന്തിരമായി രോഗികളെ മാറ്റുന്നതിനും പെട്ടെന്നുള്ള രോഗമുക്തി നേടുന്നതിനുമാണി ഒസിരിസ് വെന്റിലേറ്ററുകൾ പ്രത്യേകിച്ചും ഉപയോഗിക്കുന്നത്. ഇൻറ്റ്യുബേഷൻ ഇല്ലാതെ ശ്വാസകോശത്തിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് യുവെൽ 830 വെന്റിലേറ്ററുകളിലുളളത്.ഉയർന്ന നിലവാരമുള്ള ഈ വെന്റിലേറ്ററുകൾ ഇന്ത്യൻ ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് എംബസി അറിയിച്ചു.50,000 ഉയർന്ന നിലവാരമുള്ള സീറോളജിക്കൽ ഐ.ജി.ജി / ഐ.ജി.എം ടെസ്റ്റ് കിറ്റുകളും ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.
30,000 അടി ഉയരത്തില്‍ 'റീ ഫ്യുവലിംഗ്' നടത്തുന്ന റഫേല്‍ വിമാനങ്ങള്‍, ചിത്രങ്ങൾ പുറത്ത്
പത്തനംതിട്ട കലഞ്ഞൂരില്‍ ബിജെപി മുന്‍ പഞ്ചായത്ത് അഗം ഉള്‍പ്പടേയുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നു
പിജെ ജോസഫുമായി ലയനത്തിനില്ല; സീറ്റല്ല, നിലപാടാണ് വലുത്, എല്‍ഡിഎഫില്‍ തുടരുമെന്ന് കെസി ജോസഫ്