കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; സുതാര്യത പുലർത്തണം..ഗുജറാത്ത് സർക്കാരിനോട് ഹൈക്കോടതി

Google Oneindia Malayalam News

അഹമ്മദാബാദ്;കൊവിഡ് പ്രതിരോധത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ ഹൈക്കോടതി. കൊവിഡ് രോഗികളുടേയും ആർടിപിസിആർ പരിശോധനകളുടേയും യഥാർത്ഥ കണക്കുകൾ സർക്കാർ പുറത്തുവിടണമെന്ന് കോടതി നിർദ്ദേശിച്ചു. കേസുകളിലും പരിശോധനകളിലും ക്രിത്രിമത്വം നടക്കുന്നുണ്ടെന്ന ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാൻ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

covid

കൊവിഡ് കേസുകളുടെ വർധനവിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർചെയ്ത പൊതുതാല്പര്യ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ഭാർഗവ് കരിയ എന്നിവർ അടങ്ങുന്ന ബെഞ്ചിന്റെതാണ് വിധി. ഏപ്രിൽ 20 ന് ഹർജിയിൽ അടുത്ത വാദം കോടതി കേൾക്കും. ആർ‌ടി-പി‌സി‌ആർ പരിശോധനയുടെ ശരിയായ ഡാറ്റ പ്രസിദ്ധീകരിക്കുന്നതിൽ സംസ്ഥാനത്തിന് ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല. കേസുകളുടെ പെട്ടെന്നുള്ള വർധനവിന് സംസ്ഥാനം ഉത്തരവാദിയല്ല.പകർച്ചവ്യാധിയുടെ യഥാർത്ഥ ചിത്രം മറച്ചുവെച്ചാൽ സർക്കാരിന് ഒന്നും നേടാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

കൃത്യമായ ഡാറ്റ മറച്ചുവെക്കുന്നതും കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും.ജനങ്ങളിൽ ഭയം ഉണർത്താനു, വിശ്വാസം നഷ്ടപ്പെടാനും പരിഭ്രാന്തി സൃഷ്ടിക്കാനും ഇത് കാരണമായേക്കും. പൊതുജനങ്ങൾക്കിടയിൽ വിശ്വാസം വളർത്തുന്നതിനായി പൊതുജനങ്ങളുമായി "സത്യസന്ധവും സുതാര്യവുമായ സംഭാഷണം" നിലനിർത്തണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.അത്തരം വിശ്വാസം ക്രമേണ പൊതുജനങ്ങളെ ഈ ഗുരുതരമായ സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ പ്രേരിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.

കൊവിഡ് രണ്ടും മൂന്നും തരംഗങ്ങൾ തീവ്രമാകും, കടുത്ത ആശങ്ക; മുന്നറിയിപ്പ്കൊവിഡ് രണ്ടും മൂന്നും തരംഗങ്ങൾ തീവ്രമാകും, കടുത്ത ആശങ്ക; മുന്നറിയിപ്പ്

'കൊല്ലാൻ മാത്രം ഞാൻ ക്രൂരനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?'; മൻസൂർ കേസ് പ്രതിയുടെ ഫേസ്ബുക്ക് കുറിപ്പ്'കൊല്ലാൻ മാത്രം ഞാൻ ക്രൂരനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?'; മൻസൂർ കേസ് പ്രതിയുടെ ഫേസ്ബുക്ക് കുറിപ്പ്

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും; ഉത്തരവിൽ ഒപ്പ് വെച്ച് യുകെ ആഭ്യന്തര സെക്രട്ടറിനീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും; ഉത്തരവിൽ ഒപ്പ് വെച്ച് യുകെ ആഭ്യന്തര സെക്രട്ടറി

കൊവിഡ് വായുവിലൂടെ പകരും; ശക്തമായ തെളിവുണ്ടെന്ന് ലാൻസെറ്റ്കൊവിഡ് വായുവിലൂടെ പകരും; ശക്തമായ തെളിവുണ്ടെന്ന് ലാൻസെറ്റ്

English summary
Covid; High court directs Gujarat govt to maintain transparency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X