Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് മൂന്നാം തരംഗം അവസാനിച്ചു; നാലാം തരംഗമുണ്ടാകില്ലെന്ന് വൈറോളജിസ്റ്റ്

ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചുവെന്നും തികച്ചും വ്യത്യസ്തമായ ഒരു വേരിയന്റ് വന്നില്ലെങ്കില്‍ രാജ്യത്ത് നാലാമത്തെ തരംഗം ഉണ്ടാകില്ലെന്നും വൈറോളജിസ്റ്റ് ഡോ ടി ജേക്കബ് ജോണ്‍. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ ഡയറക്ടറാണ് ടി ജേക്കബ് ജോണ്‍. ഇനി നാലാം തരംഗം രാജ്യത്ത് ഉണ്ടാകില്ലെന്ന് തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി 21 നാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിന് ശേഷം പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഇത് മൂന്നാം തരംഗം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും ജേക്കബ് ജോണ്‍ വ്യക്തമാക്കി. നിലവിലുള്ള വകഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഗാമ അല്ലെങ്കില്‍ ഒമിക്രോണ്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായ ഒരു വേരിയന്റ് വരാത്ത പക്ഷം നാലാമത്തെ തരംഗമുണ്ടാകില്ല എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

covid19

കഴിഞ്ഞ നാലാഴ്ചയായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കൊവിഡ് സ്ഥിരീകരിക്കുന്നതില്‍ ഒരേ പ്രവണതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഇന്ത്യയില്‍ 3,993 പേര്‍ക്കാണ് കൊവിഡ് ബാധഝിച്ചത്. 662 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. സാര്‍സ് കൊവ് 2 മ്യൂട്ടേഷനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കും, ചില മ്യൂട്ടേഷനുകള്‍ ചില ആന്റിജനിക് ഡ്രിഫ്റ്റിന് കാരണമാകാം, അത്തരം വൈറസുകള്‍ ചെറിയ പൊട്ടിത്തെറിക്ക് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മ്യൂട്ടേഷനും കണ്ടുപിടിക്കപ്പെടാതെ പോകാതിരിക്കാന്‍ രോഗ നിരീക്ഷണം കര്‍ശനമാക്കണമെന്നും വൈറസുകളുടെ ജീന്‍ സീക്വന്‍സിംഗിന്റെയും ആവശ്യകത ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മൂന്നാം തരംഗമുണ്ടാകില്ലെന്ന് ചില വൈറോളജിസ്റ്റുകള്‍ പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ മൂന്നാമത്തെ തരംഗത്തെ നയിച്ചത് ഒമിക്രോണാണെന്നും ഇത്തരമൊരു തരംഗം ഉണ്ടാകുമെന്ന് ആരും പ്രവചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ നാലാം തരംഗത്തിന് സാധ്യതയുണ്ടെന്നും അത് നാല് മാസത്തോളം നീണ്ടു നില്‍ക്കുമെന്നും ചില പഠനങ്ങള്‍ പറഞ്ഞിരുന്നു. നാലാം തരംഗം ഏകദേശം ജൂണ്‍ 22 ന് ആരംഭിക്കുകയും ഒക്ടോബര്‍ 24 വരെ തുടരുകയും ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. തരംഗത്തിന്റെ തീവ്രത, വാക്‌സിനേഷന്‍ നില, ബൂസ്റ്റര്‍ ഡോസുകളുടെ അഡ്മിനിസ്‌ട്രേഷന്‍, പുതിയ വേരിയന്റുകളുടെ ആവിര്‍ഭാവം എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രഭാവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+