വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കൊവിഡ് വാക്സിനേഷൻ വേഗത്തിൽ; കാലായളവ് കുറയ്ക്കാൻ കേന്ദ്രസർക്കാർ
ഡൽഹി: വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സെക്കൻഡ് ഡോസ് കൊവിഡ് വാക്സിനും ബൂസ്റ്റർ ഡോസും തമ്മിലുള്ള കാലയളവ് കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം. 90 ദിവസമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വാർത്ത ഏജൻസിയായ എൻ ഐ എ റിപ്പോർട്ട് ചെയ്തു. കാലയളവ് കുറയ്ക്കുന്നത് ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അ ബൂസ്റ്റർ ഡോസ് വാക്സിൻ നിർബന്ധം ആക്കുകയാണ് ആണ് പലരാജ്യങ്ങളും. അതിനാൽ തന്നെ കാലയളവ് കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച നിരവധി ആളുകൾ കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു.
അതേസമയം, ഇന്ത്യയിൽ പ്രതിദിനം കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വാക്സിനേഷൻ പ്രക്രിയയും ഇതിനൊപ്പം നടക്കുന്നുണ്ട്. ബുധനാഴ്ച ഇന്ത്യയിൽ രണ്ടായിരത്തി 2,897 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ, ആകെ കേസുകളുടെ എണ്ണം 4,31,10,586 ആയി ഉയർന്നു. കൊവിഡ് വാക്സിനേഷൻ കവറേജ് 190.67 കോടി (1,90,67,50,631) കവിഞ്ഞു. 2,37,57,172 സെഷനുകളിലൂടെയാണ് ഇത് നേടിയതെന്ന് മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സജീവ കേസുകൾ 19,494 ആയി കുറഞ്ഞു. 54 മരണങ്ങൾ സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,24,157 ആയി ഉയർന്നു. ആകെ, അണുബാധകളുടെ 0.05 ശതമാനവും സജീവമായ കേസുകളാണ്. അതേസമയം , രോഗ മുക്തി നിരക്ക് 98.74 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.
അസാനി ചുഴലിക്കാറ്റ്:കുളിരണിഞ്ഞ് ബെംഗളൂരു;രേഖപ്പെടുത്തിയത് 22 വർഷത്തിനുളളിലെ ഏറ്റവും വലിയ തണുപ്പ്
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവുമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,66,935 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.22 ശതമാനമാണ്.