കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് ഇനിയും കഴിക്കും പശുവിനെ ഗോമാതാവായി കാണാന്‍ കഴിയില്ല: കട്ജു

  • By Siniya
Google Oneindia Malayalam News

വാരണാസി: താന്‍ ബീഫ് കഴിക്കാറുണ്ടെന്നും ബീഫ് കഴിച്ചാല്‍ എന്താണ് തെറ്റ്? പശുവിന് ഗോമാതാവായി കാണാനാവില്ലയെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ബീഫ് കഴിക്കരുതെന്നത് രാഷ്ട്രീയ പ്രേരിതമാണ്. ശനിയാഴ്ച ബനാറസ് ഹിന്ദു യുണിവേസ്റ്റിയില്‍ ചടങ്ങിനെത്തിയത്തിയതായിരുന്നു അദ്ദേഹം.

പശു ഒരു മൃഗം മാത്രമാണ്, അതുകൊണ്ടു തന്നെ പശുവിനെ ആരുടെയും മാതാവായി കാണാന്‍ കഴിയില്ല. ലോകത്തുള്ളവര്‍ എല്ലാം ബീഫ് കഴിക്കുന്നുണ്ട്, ബീഫ് കഴിക്കുന്നതില്‍ എന്താണ് തെറ്റ് ബീഫ് കഴിക്കാന്‍ തോന്നുന്നുവെങ്കില്‍ കഴിക്കും അത് ആരാണ് തടയുന്നതെന്നും കട്ജു ചോദിച്ചു.

markandey-katju

ലോകത്ത് ബീഫ് കഴിക്കുന്നവരെല്ലം മോശക്കാരെന്നുമെന്നും രാജ്യത്ത് ബീഫ് കഴിക്കാത്തവര്‍ വിശുദ്ധരുമാണെന്നും ആണോ? ബീഫ് കഴിച്ചാല്‍ എന്താണ് തെറ്റ്? ഞാന്‍ ഇനിയും ബീഫ് കഴിക്കും. കഴിക്കുന്നത് തുടരുകയും ചെയ്യുമെന്നും കട്ജു പറഞ്ഞു.
ബീഫ് കഴിച്ചതിന്റെ പേരില്‍ ഒരാളെ മര്‍ദ്ദിച്ചു കൊന്നത് ദു:ഖകരമാണെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കട്ജുവിന്റ പ്രസ്താവന വിവാദമായതോടെ നിരവധി വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചു. സെമിനാര്‍ ഹാളിലേക്ക് അദ്ദേഹം വരുന്നത് തടയാന്‍ ശ്രമിച്ചു. സെക്യൂരിറ്റിയുടെ സഹായത്തോടെയാണ് അദ്ദേഹം എത്തിയത്.

English summary
Cow cannot be anyone’s mother, it’s just another animal, says Katju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X