പശു സംരക്ഷണം മുഖ്യ അജണ്ട; പരിക്കേല്‍പ്പിച്ചാല്‍ ഏഴ് വര്‍ഷം തടവ്, അറവ് നടത്തിയാല്‍ 3 ലക്ഷം പിഴ
ലഖ്‌നൗ: പശുസംരക്ഷണ നടപടികള്‍ ശക്തമാക്കാന്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. പശുക്കള്‍ക്ക് പരിക്കേല്‍പ്പിച്ചാല്‍ ഏഴ് വര്‍ഷം തടവും പശുക്കളെ അറുത്താല്‍ മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്ന് പുതിയ ഓര്‍ഡിനന്‍സില്‍ പറയുന്നു. പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടിയാണ് നിയമം കൂടുതല്‍ ശക്തമാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

1955ലെ ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. പശുവിനെ വാഹനത്തില്‍ കടത്തുന്നത് കുറ്റകരമാണ്. പരിക്കേല്‍പ്പിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. പശുവിന് തീറ്റ നല്‍കാതിരിക്കുന്നവര്‍ക്കും ജീവന് അപകടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ചുരുങ്ങിയത് ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കും. പരമാവധി ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. പശുവിനെ അറുക്കുന്ന സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മൂന്ന് ലക്ഷം രൂപ പിഴ ചുമത്തും.
മോശം സാഹചര്യത്തില്‍ പശുക്കളെ കണ്ടെത്തിയാല്‍ ഉടമക്കെതിരെ നടപടിയുണ്ടാകും. പശുക്കളെ കടത്തുന്നതിനിടെ പിടികൂടിയാല്‍ ഇവയുടെ പരിപാലനത്തിന് വാഹനത്തിന്റെ ഉടമയില്‍ നിന്ന് പണം ഈടാക്കും. ഒരു വര്‍ഷത്തേക്കുള്ള പരിപാലനത്തിന് ആവശ്യമായ പണമാണ് വാഹന ഉടമയില്‍ നിന്ന് ഈടാക്കുക. വീണ്ടും ഇതേ കേസില്‍ പിടിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഇരട്ടി ശിക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications