കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ആഘാതം! ഒഡീഷയില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJPക്ക് തലവേദനയായി ഒഡീഷയില്‍ വിശാല സഖ്യം | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയില്‍ പ്രത്യേക ശ്രദ്ധയാണ് ബിജെപിയും കോണ്‍ഗ്രസും വെച്ച് പുലര്‍ത്തുന്നത്. ബിജെഡിയെ പുറത്താക്കി അധികാരം നേടാന്‍ ലക്ഷ്യം വെച്ച് രണ്ട് ദേശീയ പാര്‍ട്ടികളും ചേര്‍ന്ന് ഇപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ബിജെഡിയുമായി കോണ്‍ഗ്രസ് സഖ്യസാധ്യത തേടിയിരുന്നെങ്കിലും അവസാന നിമിഷം തനിച്ച് മത്സരിക്കുമെന്ന് ബിജെഡി വ്യക്തമാക്കി കഴിഞ്ഞു.

എന്നാല്‍ ബിജെപിക്ക് തലവേദനയായി ഒഡീഷയില്‍ വിശാല സഖ്യം രൂപീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഐ,സിപിഎം, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നീ മൂന്ന് പാര്‍ട്ടികളും സഖ്യത്തിന്‍റെ ഭാഗമായേക്കും. ബിജെപിയേയും ബിജെഡിയേയും പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് സിപിഐ ദേശീയ സെക്രട്ടി ഡി രാജ പറഞ്ഞു. വിശദാംശങ്ങളിലേക്ക്

 ലോക്സഭാ സീറ്റുകള്‍

ലോക്സഭാ സീറ്റുകള്‍

21 ലോക്‌സഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ബാക്കി 20 സീറ്റുകളും ബിജെഡി സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ഇവിടെ ലഭിച്ചിരുന്നുമില്ല.

 വിശാല സഖ്യം

വിശാല സഖ്യം

നിയമസഭയില്‍ കോണ്‍ഗ്രസിന് പത്തും ബിജെപിക്ക് ആറും അംഗങ്ങളുണ്ട്. എന്നാല്‍ മുഖ്യപ്രതിപക്ഷമായി ബിജെപി കടന്നുവരാതിരിക്കാനുള്ള കടുത്ത പ്രയത്നത്തിലാണ് കോണ്‍ഗ്രസ്. ബിജെപിയെ തുരത്താന്‍ ഇടതുപാര്‍ട്ടിയായ സിപിഎമ്മിനെ ഒപ്പം ചേര്‍ക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

 പ്രതികരിച്ച് ഡി രാജ

പ്രതികരിച്ച് ഡി രാജ

സിപിഎമ്മിനൊപ്പം മറ്റ് ഇടതുപാര്‍ട്ടിയായ ജെഎംഎം, സിപിഐ എന്നിവരും വിശാല സഖ്യത്തിന്‍റെ ഭാഗമാകും. സഖ്യചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു.

 സീറ്റ് വിഭജനം

സീറ്റ് വിഭജനം

ഒഡീഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരഞ്ജന്‍ പട്നായിക്കുമായി തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ചും ചര്‍ച്ച നടത്തിയിരുന്നു. ഉടന്‍ തന്നെ തിരുമാനം കൈക്കൊള്ളും രാജ മാധ്യമങ്ങളോട് വ്യക്തമാക്കി.

 അന്തിമ ഘട്ടത്തില്‍

അന്തിമ ഘട്ടത്തില്‍

സഖ്യ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പട്നായിക്കും സമ്മതിച്ചു. അതേസമയം സീറ്റ് വിഭജനത്തെ കുറിച്ച് അന്തിമ തിരുമാനിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 147 അസംബ്ലി സീറ്റുകളും 21 ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.

 സിപിഐ ആവശ്യം

സിപിഐ ആവശ്യം

മൂന്ന് ലോക്സഭാ സീറ്റുകളും, 20 അസംബ്ലി സീറ്റുകളും സഖ്യകക്ഷികള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് തിരുമാനമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം 12 നിയമസഭ സീറ്റുകളിലേക്കും 2ലോക്സഭാ സീറ്റുകളിലേക്കും മത്സരിക്കാനാണ് സിപിഐ തിരുമാനം എന്ന് സിപിഐ നാഷ്ണല്‍ കൗണ്‍സില്‍ അംഗം രാമകൃഷ്ണ പാണ്ഡെ പറഞ്ഞു.

 സഖ്യത്തില്‍ ജെഎംഎം

സഖ്യത്തില്‍ ജെഎംഎം

7 അസംബ്ലി സീറ്റുകള്‍ക്കും 1 ലോക്സഭാ സീറ്റുകള്‍ക്കുമാണ് സിപിഎം ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം ജാര്‍ഖണ്ഡ് മുക്ത മോര്‍ച്ച എത്ര സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നത് വ്യക്തമല്ല.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

അതേസമയം ജാര്‍ഖണ്ഡില്‍ ബിജെപിക്കെതിരെ വിശാല സഖ്യം നിലവില്‍ വന്നിട്ടുണ്ട്. കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), ആര്‍ജെഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രചാതന്ത്രിക്) എന്നീ പാര്‍ട്ടികളാണ് സഖ്യമുണ്ടാക്കിയിരിക്കുന്നത്.

 ഷിബു സോറന്‍

ഷിബു സോറന്‍

ബിജെപിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യം വെച്ചാണ് സഖ്യം രൂപീകരിച്ചതെന്നാണ് ജെഎംഎം അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ഷിബു സോറന്‍ പറഞ്ഞത്. വിശാല സഖ്യത്തിന് കോണ്‍ഗ്രസ് നല്‍കണമെന്നും ഹേമന്ദ് വ്യക്തമാക്കിയിരുന്നു.

 ഒഡീഷയില്‍

ഒഡീഷയില്‍

അതേസമയം ഒഡീഷയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചിട്ടയായ പ്രവര്‍ത്തന രീതികളാണ് ബിജെപി സംസ്ഥാനത്ത് കാഴ്ച്ചവെക്കുന്നത്.

 രാഹുലും അമിത് ഷായും

രാഹുലും അമിത് ഷായും

എന്നാല്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ പാര്‍ട്ടിക്ക് കനത്ത ആഘാതം സൃഷ്ടിക്കുമോയെന്ന ഭയം ബിജെപിക്കുണ്ട്. രണ്ടുമാസത്തിനിടെ രണ്ടു തവണയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒഡീഷയില്‍ എത്തിയത്. അമിത് ഷായും വന്‍ പ്രചരണ പരിപാടികളാണ് ഒഡീഷയില്‍ പദ്ധതിയിടുന്നത്.

English summary
CPI, CPI(M), JMM and Congress in talks to form alliance in Odisha: D Raja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X