കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി പദവി രാജിവെക്കും; സെക്രട്ടറിയേറ്റിനെ അറിയിച്ചു

Google Oneindia Malayalam News

ദില്ലി: സിപിഐ ജനറല്‍ സെക്രട്ടറി പദവി സുധാകര്‍ റെഡ്ഡി രാജിവെക്കുന്നു. പദവിയുടെ കാലാവധി തീരാന്‍ രണ്ടു വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജിക്കൊരുങ്ങുന്നത്. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റിലും ദേശീയ നിര്‍വാഹക സമിതിയിലും സുധാകര്‍ റെഡ്ഡി രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെക്കുന്നത്.

Sur

2021 ഏപ്രില്‍ വരെ സുധാകര്‍ റെഡ്ഡിക്ക് കാലാവധിയുണ്ട്. അത് വരെ ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരണമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 2012 മുതല്‍ ഈ പദവിയില്‍ ഇരിക്കുന്ന നേതാവാണ് സുധാകര്‍ റെഡ്ഡി. ഇപ്പോള്‍ മൂന്നാമൂഴമാണ്. ആരോഗ്യം മോശമായതിനാല്‍ പാര്‍ട്ടിയെ നയിക്കുന്നതിന് പ്രയാസമുണ്ടെന്ന് സുധാകര്‍ റെഡ്ഡി നേതാക്കളെ അറിയിച്ചു.

സിപിഐയുടെ പരമാധികാര സമിതിയായ നാഷണല്‍ കൗണ്‍സില്‍ അടുത്തമാസം യോഗം ചേരും. അടുത്ത ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. ഒരു പക്ഷേ കേരളത്തില്‍ നിന്നാകും അടുത്ത സെക്രട്ടറി എന്ന് സൂചനയുണ്ട്. സിപിഐക്ക് ശക്തമായ അടിത്തറ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ പ്രധാനമാണ് കേരളമാണ്.

കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ ആരെങ്കിലുമാണ് പലപ്പോഴും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കാറ്. ഡി രാജ, അതുല്‍ കുമാര്‍ അഞ്ജന്‍, അമര്‍ജീത് കൗര്‍, ബിനോയ് വിശ്വം തുടങ്ങിയ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ദില്ലി കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും സുധാകര്‍ റെഡ്ഡിയുടെ പിന്‍മാഗിയായി പരിഗണിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ്. തെലങ്കാനയില്‍ നിന്നുള്ള നേതാവായ സുധാകര്‍ റെഡ്ഡി 2012ലാണ് സിപിഐ ജനറല്‍ സെക്രട്ടറിയായത്. എബി ബര്‍ദന് പിന്‍ഗാമിയായിട്ടാണ് സുധാകര്‍ റെഡ്ഡി എത്തിയത്. പിന്നീട് തുടര്‍ച്ചയായ രണ്ടു തവണയും അദ്ദേഹം തന്നെ തിരഞ്ഞെടുക്കപ്പെട്ടു.

English summary
CPI general secretary Sudhakar Reddy to quit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X