സിപിഐ നേതാവ് ആനി രാജയ്ക്ക് ഗുണ്ട സംഘത്തിന്റെ മർദ്ദനം; കൈക്കും തലയ്ക്കും പരിക്കേറ്റു, ആശുപത്രിയിൽ...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ ഗുണ്ട സംഘത്തിന്റെ ആക്രമണം. രാജ്യ തലസ്ഥാനത്ത് വെച്ചാണ് മർദ്ദനമേറ്റത്. കട്പുത്തലി എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം.

കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ആനി രാജയെ ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചേരി ഒഴിപ്പിക്കുന്നുവെന്ന വിവരത്തെ തുടന്നാമ് ആനി രാജ കട്പുത്തലിയിലെത്തിയത്. അവിടെ വച്ചാണ് സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്.

Annie Raja

മർദ്ദിക്കുമ്പോൾ പോലീസ് നോക്കി നിൽക്കുകയായിരുന്നെന്ന് സിപിഐ ആരോപിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 3500ലധികം കലാകാരന്മാരും അഭിനേതാക്കളും താമസിക്കുന്ന സ്ഥലമാണ് കട്പുത്തലി കോളനി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPI leader Annie Raja attacked in Delhi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്