കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാം രാജ്യ രഥ യാത്രയ്ക്കെതിരെ സിപിഎം; ബിജെപി ശ്രമിക്കുന്നത് വർഗീയ കലാപം ഉണ്ടാക്കാൻ!

  • By Desk
Google Oneindia Malayalam News

ദില്ലി: വർഗീയ കലാപം സൃഷ്ടിച്ച് വോട്ട് പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം. വര്‍ഗീയ ധ്രൂവീകരണവും, വര്‍ഗീയ കലാപങ്ങളും നടത്തി വോട്ട് പിടിക്കുകയാണ് വിഎച്ച്പി നടത്തുന്ന റാം രാജ് രഥയാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഉത്തർപ്രദേശിസ്‍ രഥയാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്.

മതേതരത്വം സംരക്ഷിക്കപ്പെടണമെന്നും, ക്രമസമാധാനം ഉറപ്പ് വരുത്തണമെന്നും കേന്ദ്രസര്‍ക്കാരിനോടും, യാത്ര കടന്നു പോകുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോടും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിസ്‍ നിന്ന് ആരംഭിച്ച രഥയാത്ര മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാക എന്നീ ബിജെപി സംസ്ഥാനങ്ങളിലൂടെ കേരളത്തിലെത്തും. പിന്നീട് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് അവസാനിക്കും.

രഥയാത്ര നീങ്ങുന്നത് ആറ് സംസ്ഥാനങ്ങളിലൂടെ

രഥയാത്ര നീങ്ങുന്നത് ആറ് സംസ്ഥാനങ്ങളിലൂടെ

മഹാരാഷ്ട്രയിലുള്ള ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയാണ് യാത്രയ്ക്ക് ആഹ്വാനം ചെയ്തതെങ്കിലും വിശ്വഹിന്ദു പരിഷത്താണ് യാത്രയുടെ പ്രധാന സംഘാടനം നടത്തുന്നത്. തമിഴ്നാടിലെ രാമേശ്വരത്ത് അവസാനിക്കുന്ന യാത്ര ആറ് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

കലാപങ്ങളും രക്തചൊരിച്ചിലുകളും

കലാപങ്ങളും രക്തചൊരിച്ചിലുകളും

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ വന്‍ കലാപങ്ങള്‍ക്കും രക്തച്ചോരിച്ചിലുകള്‍ക്കും വഴിവെച്ച രഥയാത്രയെ ഓർമ്മിക്കുന്നതാണ് വിശ്വ ഹിന്ദു പരിക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 'റാം രാജ്യ യാത്ര'. 1990ല്‍ വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ച കര്‍സേവക് പുരത്തുനിന്നാണ് റാം രാജ്യ രഥയാത്ര എന്നുപേരിട്ടിരിക്കുന്ന യാത്ര ആരംഭിക്കുന്നത്.

കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുമോ?

കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുമോ?

അദ്വാനിയുടെ നേതൃത്വത്തിൽ 1990ൽ നടന്ന രഥയാത്രയിൽ രാജ്യമെമ്പാടും കലാപം നടന്നിരുന്നു. അതുകൊണ്ട് തന്നെ കേരളം പോലുള്ള സംസ്ഥാനങ്ങലിൽ 'റാം രാജ്യ യാത്ര' എത്രത്തോളം ആളുകൾ അംഗീകരിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കേരളത്തിലെ ബിജെപി നേതാക്കൾ പോലും സംശയം പ്രകടിപ്പിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബാബറി മസ്ജിദ് വിഷയം

ബാബറി മസ്ജിദ് വിഷയം

ഒക്റ്റോബർ 23-ന് ബിഹാറിൽ സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് എൽകെ അഡ്വാണി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് അന്ന് യാത്ര അവസാനിച്ചത്. തുടർന്ന് അയോധ്യയിലെ തർക്ക ഭൂമിയിലുണ്ടായിരുന്ന ബാബറി മസ്ജിദ് തകർക്കപ്പെട്ടതും എൽകെ അദ്വാനിയുടെ രഥയാത്രയ്ക്ക് പിന്നാലെയാണ്.

English summary
CPM against Ram Rajya Rdha Yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X