Get Updates
Get notified of breaking news, exclusive insights, and must-see stories!

15 വരെ പാർലമെന്റ്‌ നിർത്തിവച്ചത്‌ ജനകീയ പ്രശ്നങ്ങളിലെ ചർച്ച ഒഴിവാക്കാൻ, കേന്ദ്രത്തിനെതിരെ സിപിഎം

ദില്ലി: ഇന്ധന വില വർധനവും കർഷക സമരവും അടക്കമുളള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സിപിഎം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്‌നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്ന ബിജെപി സർക്കാർ നിലപാട് അപലപനീയമാണ് എന്ന് സിപിഎം വ്യക്തമാക്കി. ഈ മാസം 15 വരെ പാർലമെന്റ്‌ നിർത്തിവച്ചത്‌ ഈ ചർച്ച ഒഴിവാക്കാനാണെന്നും സിപിഎം ആരോപിച്ചു.‌

'ഭരണഘടന പ്രകാരം പാർലമെന്റിനോട് സമാധാനം ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഉപേക്ഷിക്കുന്നതിന്‌ ഉദാഹരണമാണിത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്‌സൈസ്‌ തീരുവ ഉയർത്തിയ നടപടി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം' എന്ന് സിപിഎം ആവശ്യപ്പെട്ടു.

cpim

' മോഡി സർക്കാരിന്റെ വിനാശകരമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭത്തിനുള്ള പിന്തുണയും ഐക്യദാർഢ്യവും ആവർത്തിക്കുന്നു. നാല്‌ മാസത്തെ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട മുന്നൂറോളം കർഷകർക്ക്‌ ആദരാഞ്‌ജലി അർപ്പിക്കുന്നു'. പൊതുമേഖലാ സ്ഥാപനങ്ങൾ അപ്പാടെ സ്വകാര്യവൽക്കരിക്കുന്നതിനും ദേശീയ ആസ്‌തികൾ കൊള്ളയടിക്കുന്നതിനുമെതിരായി കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ നടത്തുന്ന പോരാട്ടങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സിപിഎം വ്യക്തമാക്കി.

Recommended Video

cmsvideo
    Boby Chemmanur about chief minister Pinarayi Vijayan | Oneindia Malayalam

    അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

    വിശാഖ്‌ ‌ ഉരുക്കുശാലയുടെ സ്വകാര്യവൽക്കരണത്തിൽ പ്രതിഷേധിച്ച്‌ ആന്ധ്രപ്രദേശിൽ നടക്കുന്ന പ്രക്ഷോഭത്തിന്‌ പാർട്ടി പിന്തുണ നൽകും. 15നും 16നും ബാങ്ക്‌ ജീവനക്കാർ നടത്തുന്ന പണിമുടക്കിനും 17നു ജനറൽ ഇൻഷ്വറൻസ്‌ കമ്പനികളിലെ യൂണിയനുകൾ നടത്തുന്ന പണിമുടക്കിനും 18നു എൽഐസി ജീവനക്കാരുടെ പണിമുടക്കിനും സിപിഐ എം പിന്തുണ നൽകുമെന്ന് പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.

    നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+