കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്ന കേസില്‍ സിപിഎം നേതാവിനും പങ്ക്

Google Oneindia Malayalam News

കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ സിപിഎം നേതാവിനും പങ്കുണ്ടെന്ന് പോലീസ്. സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടി സരസന്‍ പിള്ളയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുന്നു.

<strong>ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തും</strong>ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തും

രഞ്ജിത്തിനെ മര്‍ദ്ദിക്കാന്‍ എത്തിയ സംഘത്തില്‍ സരസന്‍ പിള്ളയും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 14 നായിരുന്നു ജയില്‍ വാര്‍ഡനായ വിനീതന്‍റെ നേതൃത്വത്തിലെത്തിയ സംഘം രഞ്ജിത്തിനെ മര്‍ദ്ദിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

മര്‍ദ്ദനം

മര്‍ദ്ദനം

വീട്ടിനുള്ളില്‍ നിന്ന് വിളിച്ചിറക്കിയ രഞ്ജിത്തിനെ പെണ്‍കുട്ടിയെ ശല്ല്യം ചെയ്‌തെന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അരിയനെല്ലൂര്‍ സ്വദേശിയായ ഒരു പെണ്‍ക്കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ചികിത്സയിലിരിക്കെ

ചികിത്സയിലിരിക്കെ

നിങ്ങള്‍ പറയുന്ന പെണ്‍കുട്ടിയെ എനിക്ക് അറിയില്ലെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു.
ബോധരഹിതനായ രഞ്ജിത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.

ഗുരുതര പരിക്ക്

ഗുരുതര പരിക്ക്

മര്‍ദ്ദനത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഞ്ജിത്തിനെ പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

പോലീസിനെതിരേയും

പോലീസിനെതിരേയും

സംഭവത്തില്‍ പോലീസിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. മര്‍ദ്ദന വിവരം പോലീസില്‍ അറിയിച്ചിട്ടും കാര്യമായ അന്വേഷ​ണം നടത്താന്‍ ചവറ തെക്കുംഭാഗം പോലീസ് തയ്യാറായില്ലെന്ന് മരിച്ച രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്ണ പിള്ള ആരോപിച്ചു.

ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ

ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ

ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പറഞ്ഞാണ് ജയിൽ വാർഡനായ വിനീത് വിദ്യാർത്ഥിയെ മർദിച്ചതെന്ന് സംഭവത്തിലെ പ്രധാന സാക്ഷി രവി നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് രഞ്ജിത്തിനെ മർദിച്ചതെന്നും സംഘത്തില്‍ ആറ് പേരുണ്ടായിരുന്നെന്നുമായിരുന്നെന്നും രവി കൂട്ടിച്ചേര്‍ത്തു.

ഉടന്‍ പിടികൂടണം

ഉടന്‍ പിടികൂടണം

സംഭവത്തിലെ കൂട്ടുപ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെയിട്ടുണ്ട്. പ്രതികളെ പിടികൂടന്ന കാര്യത്തില്‍ പോലീസ് അലംഭാവം കാണിച്ചാല്‍ പ്രക്ഷോഭം തുടരുമെന്നും നാട്ടുകാര്‍ അറിയിക്കുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രഞ്ജിത്തിന്‍റെ മൃതദേഹം ഇന്ന് അരിയനെല്ലൂര്‍ വീട്ടുവളപ്പില്‍ സംസ്കരിക്കും.

English summary
cpm branch secretary involved in kollam mistake murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X