Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ബദലിന് തുടക്കമിട്ട് സിപിഎം... ത്രിപുരയില്‍ ആദ്യ നീക്കം, ത്രിപുര ഈസ്റ്റില്‍ ചെങ്കൊടി ഉയരും

ദില്ലി: സിപിഎം ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനത്ത് തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഇതിന്റെ തുടക്കം ത്രിപുരയില്‍ നി്ന്നാണ്. കുറഞ്ഞ കാലത്തെ ഭരണ നഷ്ടം കൊണ്ട് തന്നെ പഴയ വോട്ടുബാങ്ക് തിരിച്ച് പിടിക്കാന്‍ സാധിച്ചുവെന്നാണ് ജനപിന്തുണ വ്യക്തമാക്കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം സഖ്യത്തിനാണ് സിപിഎം ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

അതേസമയം സഖ്യമില്ലാതെ വിജയിക്കില്ലെന്ന് പ്രമുഖ നേതാക്കള്‍ സിപിഎമ്മിനെ അറിയിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് ഈ നീക്കം. എന്നാല്‍ രഹസ്യ സഖ്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും സിപിഎം ഒരുക്കുന്നുണ്ട്. ത്രിപുരയില്‍ വോട്ടുബാങ്ക് തകര്‍ന്നിട്ടില്ലെന്ന പാര്‍ട്ടിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആദ്യ നീക്കങ്ങള്‍ ത്രിപുരയില്‍ നിന്ന് തുടങ്ങുന്നത്.

ത്രിപുരയില്‍ ഇടതിന് നേട്ടം

ത്രിപുരയില്‍ ഇടതിന് നേട്ടം

ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം തകര്‍ന്നെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാല്‍ നഷ്ടപ്പെട്ട മേഖലകള്‍ സിപിഎം തിരിച്ചുപിടിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ത്രിപുരയില്‍ രണ്ട് മണ്ഡലങ്ങളാണ് ഉള്ളത്. ത്രിപുര വെസ്റ്റും ത്രിപുര ഈസ്റ്റും, ഇവിടെ വോട്ടുബാങ്ക് ബിജെപിക്ക് മുകളില്‍ നില്‍ക്കുന്നതാണ് സിപിഎമ്മിന് നേട്ടമാകുക. കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ വലിയ ശക്തിയായി വരുന്നത് മാത്രമാണ് ആകെയുള്ള ആശങ്ക.

ആദിവാസി വോട്ടുബാങ്ക്

ആദിവാസി വോട്ടുബാങ്ക്

ആദിവാസി വോട്ടുബാങ്ക് വളരെ ശക്തമാണ് ത്രിപുരയില്‍. ബിജെപി അധികാരത്തിലെത്തിയ ശേഷം ഇവര്‍ക്ക് കൂടുതല്‍ പ്രതിസന്ധികളാണ് ഉള്ളത്. ഇവിടെ ഐപിഎഫ്ടി ബിജെപിക്കൊപ്പമില്ല. അവര്‍ക്കെതിരെയും ശക്തമായ വികാരമുണ്ട്. പ്രാദേശിക വികാരങ്ങളെ ബിജെപി ഇല്ലാതാക്കാന്‍ നോക്കുന്നുവെന്ന പ്രചാരണം കോണ്‍ഗ്രസും സിപിഎമ്മും ശക്തമാക്കിയിരുന്നു. ഇത് പിന്നോക്ക, ഗ്രാമീണ മേഖലയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

നീക്കം ഇങ്ങനെ

നീക്കം ഇങ്ങനെ

ത്രിപുരയില്‍ നല്ല രീതിയിലുള്ള പ്രകടനം പ്രചാരണങ്ങളില്‍ നടത്താന്‍ കഴിഞ്ഞതോടെയാണ് സിപിഎം ദേശീയ ബദലിന് ഒരുങ്ങുന്നത്. ദില്ലിയില്‍ സഖ്യത്തിന് ഒരുങ്ങി കഴിഞ്ഞു സിപിഎം. ഇവിടെ ആംആദ്മി പാര്‍ട്ടിയുമായിട്ടാണ് സഖ്യം. നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം എഎപിയെ പിന്തുണച്ചിരുന്നു. ദില്ലിയില്‍ മൂന്ന് മണ്ഡലങ്ങളില്‍ സിപിഎമ്മിന് കാര്യമായ വോട്ടുബാങ്കുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇത് എഎപിക്ക് മുന്‍തൂക്കം നല്‍കും.

5 സംസ്ഥാനങ്ങള്‍

5 സംസ്ഥാനങ്ങള്‍

കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമില്ലെങ്കിലും ചില സ്ഥാനാര്‍ത്ഥികളുമായി ഒത്തുതീര്‍പ്പ് നടത്തുന്നുണ്ട് സിപിഎം. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ബീഹാര്‍, ഹരിയാന, എന്നിവയ്ക്ക് പുറമേ ബംഗാളിലും ഈ സാധ്യത നിലനില്‍ക്കുന്നുണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടമാണ് സിപിഎമ്മിനെ വീണ്ടും ദേശീയതലത്തില്‍ ശക്തിപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. തുടര്‍ച്ചയായി പ്രതിപക്ഷ നേതാക്കളെ കണ്ടാണ് സീതാറാം യെച്ചൂരി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുന്നത്.

സിപിഎമ്മിന്റെ നീക്കം ഇങ്ങനെ

സിപിഎമ്മിന്റെ നീക്കം ഇങ്ങനെ

പൗരത്വ ബില്‍ വിഷയം ത്രിപുരയിലും ശക്തമാകുന്നുണ്ട്. ബിജെപിയുടെ നീക്കം ശക്തമായി ഉയര്‍ത്തിയത് സിപിഎമ്മാണ്. എന്നാല്‍ ഇത് വേണ്ട വിധത്തില്‍ കോണ്‍ഗ്രസിന് മുതലെടുക്കാന്‍ സാധിച്ചില്ല. ത്രിപുര ഈസ്റ്റില്‍ സിപിഎമ്മിനും മണിക്ക് സര്‍ക്കാരിനും മുന്‍തൂക്കമുണ്ടെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്നു. 30 നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയ ത്രിപുര ഈസ്റ്റ്. 1996 മുതല്‍ സിപിഎമ്മിന്റെ കൈവശമുള്ള മണ്ഡലമാണ് ഇത്. ഇവിടെ വോട്ടുബാങ്ക് ശക്തിപ്പെട്ടതാണ് സിപിഎമ്മിന് ജയം ഉറപ്പിക്കുന്നത്.

മികച്ച സ്ഥാനാര്‍ത്ഥികള്‍

മികച്ച സ്ഥാനാര്‍ത്ഥികള്‍

ത്രിപുര ഈസ്റ്റില്‍ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബിജെപി സ്‌കൂള്‍ അധ്യാപികയും യുവ നേതാവുമായി രേബതി ത്രിപുരയെ ആണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി എന്‍സി ദേബര്‍മയെയാണ് മത്സരിപ്പിക്കുന്നത്. സിറ്റിംഗ് എംപി ജിതേന്ദ്ര ചൗധരിയാണ് സിപിഎം സ്ഥാനാര്‍ത്ഥി. അദ്ദേഹം ശക്തനായ നേതാവാണ്. ഐപിഎഫ്ടിയുടെ പ്രത്യേക സംസ്ഥാന വാദവും ബിജെപിയുടെ പൗരത്വ ബില്ലുമാണ് സിപിഎം ഏറ്റവും ചര്‍ച്ചാ വിഷയമാക്കിയത്. ഇത് മേഖലയില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

വികസനം പ്രധാന വിഷയം

വികസനം പ്രധാന വിഷയം

ബിജെപിയുടെ ഭരണത്തില്‍ വളരെ പെട്ടെന്ന് തന്നെ അസന്തുഷ്ടി വന്നിരിക്കുകയാണ്. വികസനവും പൗരത്വ ബില്ലുമാണ് പ്രധാന വിഷയം. ഇത് സിപിഎം പരമാവധി വേദികളില്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നത് ഇടതുപക്ഷത്തിന് പരമാവധി ഗുണം ചെയ്യും. എന്‍ഡിഎയിലെ പ്രതിസന്ധികളും തിരഞ്ഞെടുപ്പില്‍ കാര്യമായ ചര്‍ച്ചാ വിഷയമാക്കാനാണ് സിപിഎം തീരുമാനം. അതേസമയം പൗരത്വ ബില്‍ പാസാക്കുമെന്ന വാദവും വലിയ രോഷം ബിജെപിക്കെതിരെ ഉണ്ടാക്കിയിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+