ഇനി രാഷ്ട്രീയത്തില്‍? ബിജെപി ദേശീയ അധ്യക്ഷനെ കണ്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ചഹലിന്റെ വഴി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് കുന്‍വര്‍ ബാസിത് അലിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞാഴ്ച സഹതാരം യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ഒബിസി മോര്‍ച്ച ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ചഹലിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

പാകിസ്താന്‍ സൈന്യം സൗദി അറേബ്യയിലേക്ക്; മുന്നറിയിപ്പുമായി ഹൂതികള്‍, യുദ്ധ ചിത്രം മാറുന്നു
പാകിസ്താന്‍ സൈന്യം സൗദി അറേബ്യയിലേക്ക്; മുന്നറിയിപ്പുമായി ഹൂതികള്‍, യുദ്ധ ചിത്രം മാറുന്നു

ഉത്തര്‍ പ്രദേശിലെ അംറോഹ സ്വദേശിയാണ് മുഹമ്മദ് ഷമി. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. മുസ്ലിം വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ ബിജെപി ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഷമിയും ബിജെപി അധ്യക്ഷനും തമ്മിലുള്ള കൂടിക്കാഴ്ച ഈ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ടതാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Mohammed Shami Meets BJP President

രണ്ടു മാസം മുമ്പ് മുഹമ്മദ് ഷമി കേന്ദ്രമന്ത്രി ജയന്ത് ചൗധരിയുമായി ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയ ലോക്ദള്‍ നേതാവാണ് ജയന്ത് ചൗധരി. ഒരുകാലത്ത് രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന ഇദ്ദേഹം പിന്നീട് ബിജെപിക്കൊപ്പം സഖ്യം ചേരുകയായിരുന്നു. യുപിയിലെ കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് രാഷ്ട്രീയ ലോക്ദള്‍.

കെ സുധാകനെ ഐസിയുവിലേക്ക് മാറ്റി; 'അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളിച്ചെന്ന് ഡോക്ടര്‍', ദുരൂഹത
കെ സുധാകനെ ഐസിയുവിലേക്ക് മാറ്റി; 'അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളിച്ചെന്ന് ഡോക്ടര്‍', ദുരൂഹത

അതേസമയം, ജയന്ത് ചൗധരിയെ കണ്ടതില്‍ പിന്നീട് വിശദീകരണവുമായ മുഹമ്മദ് ഷമി രംഗത്തുവന്നിരുന്നു. അംറോഹയില്‍ കായിക കേന്ദ്രങ്ങള്‍ അനുവദിച്ചതിലുള്ള നന്ദി അറിയിക്കാനാണ് കേന്ദ്രമന്ത്രിയെ കണ്ടത് എന്നായിരുന്നു വിശദീകരണം. എന്നാല്‍ ബിജെപി പ്രസിഡന്റിനെ ഷമി കണ്ടത് എന്തിന് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇവര്‍ എന്താണ് ചര്‍ച്ച ചെയ്തത് എന്നും വ്യക്തമല്ല.

വരുന്ന ഫെബ്രുവരിയിലാണ് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ്. ബിജെപി മൂന്നാമൂഴത്തിന് ശ്രമിക്കുകയാണ്. അതേസമയം, കോണ്‍ഗ്രസും എസ്പിയും സഖ്യം ചേര്‍ന്ന് ബിജെപിക്കെതിരെ കളത്തിലുണ്ട്. ഈ സഖ്യത്തിലെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. അതിനിടെയുള്ള ഷമി-ബിജെപി കൂടിക്കാഴ്ച യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രതിപക്ഷം മനസിലാക്കുന്നു.

മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി
മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി

36കാരനായ മുഹമ്മദ് ഷമി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ ട്രോഫി ഫൈനലില്‍ ന്യൂസിലാന്റിനോടാണ് ഏറ്റവും ഒടുവില്‍ കളിച്ചത്. 64 മാച്ചുകളില്‍ നിന്ന് 229 വിക്കറ്റെടുത്ത ഷമി ഈ മാസം ആറിന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെയാണ് അദ്ദേഹം ഒടുവില്‍ ടെസ്റ്റ് കളിച്ചത്. അതേസമയം, ടി-ട്വന്റി, ഏകദിനം, വൈറ്റ് ബോള്‍ ക്രിക്കറ്റ് എന്നിവയില്‍ തുടരുമെന്ന് ഷമി അറിയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാള്‍ ടീമില്‍ കളിക്കുന്ന ഷമി ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ഗെയ്ന്റ്‌സിന്റെ ഭാഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma