ബിജെപിയെ വിമര്‍ശിച്ച് ധോണിയുടെ സഹോദരന്‍
റാഞ്ചി: ബി ജെ പിക്ക് പ്രവര്‍ത്തകരെ ബഹുമാനിക്കാന്‍ അറിയില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സഹോദരന്‍ നരേന്ദ്ര സിംഗ് ധോണി. അതുകൊണ്ടാണ് 2009 ല്‍ ബി ജെ പിയില്‍ ചേര്‍ന്ന താന്‍ പാര്‍ട്ടി വിട്ടത്. സമാജ് വാദി പാര്‍ട്ടിക്ക് അതിന്റെ നേതാക്കളെ മാത്രമല്ല, പ്രവര്‍ത്തകരെയും ബഹുമാനിക്കാന്‍ അറിയാം. എസ് പിയില്‍ ചേരാനുള്ള തീരുമാനം എടുത്തതിന് കാരണവും അതാണ് - നരേന്ദ്ര സിംഗ് ധോണി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തത് കൊണ്ടാണ് മഹേന്ദ്ര സിംഗ് ധോണിയുടെ സഹോദരനായ നരേന്ദ്ര സിംഗ് ധോണി ബി ജെ പി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതത്രെ. എന്തായാലും ബി ജെ പി വിട്ടത് സീനിയര്‍ ധോണിക്ക് ഗുണമായി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ മത്സരിപ്പിക്കാനാണ് എസ് പിയുടെ തീരുമാനം.

ജാര്‍ഖണ്ടിന്റെ ചുമതലയുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് കാശിനാഥ് യാദവാണ് ഇത് സംബന്ധിച്ച പാര്‍ട്ടി തീരുമാനം അറിയിച്ചത്. മെയ് 2014 ല്‍ നടക്കാനിരിക്കുന്ന ലോകസ്ഭ തിരഞ്ഞെടുപ്പില്‍ ധോണി മത്സരിക്കും. റാഞ്ചി ലോക്‌സഭാ സീറ്റില്‍ നിന്നായിരിക്കും നരേന്ദ്ര സിംഗ് ധോണി ജനവിധി തേടുക. സമാജ് വാദി പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര സിംഗ് ധോണിയും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. കുടംബാംഗങ്ങളുടെ പൂര്‍ണ സമ്മതത്തോടെയാണ് താന്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് മാറിയതെന്ന് അദ്ദേഹം പറഞ്ഞു. അനുജന്‍ എം എസ് ധോണി രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കാത്ത സ്ഥിതിക്ക് റാഞ്ചിയില്‍ ഒരു കൈ നോക്കാനാണ് നരേന്ദ്ര സിംഗ് ധോണിയുടെ തീരുമാനം. കഴിഞ്ഞയാഴ്ചയാണ് നരേന്ദ്ര സിംഗ് ധോണി ബി ജെ പി വിട്ട് എസ് പിയില്‍ ചേര്‍ന്നത്.












Click it and Unblock the Notifications