അര്‍ധരാത്രി ആക്രമണം; റെയ്നയുടെ അമ്മാവന് കൊല്ലപ്പെട്ടു, അമ്മായി ഗുരുതരാവസ്ഥയില്‍, അജ്ഞാത സംഘം
അമൃതസര്‍: ചെന്നൈ സൂപ്പര്‍ കിങ്സ് ആള്‍റൗണ്ടര്‍ സുരേഷ് റെയ്ന ഐപിഎല്‍ സീസണില്‍ കളിക്കാതെ തിരിച്ച് ഇന്ത്യയിലേക്ക് പോന്നതിന്റെ കാരണം തേടുകയാണ് ക്രിക്കറ്റ് ലോകം. യുഎഇയില്‍ നിന്ന് അദ്ദേഹം ധൃതിപിടിച്ച് ഇന്ത്യയിലേക്ക് തിരിക്കാനുള്ള കാരണങ്ങള്‍ പലതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിലെ ചിലര്‍ക്ക് കൊറോണ രോഗം ബാധിച്ചതാണ് ഒരു കാരണമായി പറയുന്നത്.

എന്നാല്‍ റെയ്നയുടെ ബന്ധുക്കള്‍ക്ക് നേരെ കഴിഞ്ഞദിവസം രാത്രി ഒരു സംഘത്തിന്റെ ആക്രമണം ഉണ്ടായ കാര്യം ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട് കയറിയുള്ള ആക്രമണത്തില്‍ റെയ്നയുടെ അമ്മാവന് കൊല്ലപ്പെട്ടു. അമ്മായി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും അക്രമികളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
Recommended Video
റെയ്നയുടെ അച്ഛന്റെ സഹോദരി ഭര്‍ത്താവ് അശോക് കുമാര്‍ (58) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു. അമ്മായി ആശാ ദേവി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇവരുടെ മക്കളായ കൗശ കുമാര്‍, അപിന് കുമാര്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. പത്താന്‍കോട്ടെ തരിയാല്‍ ഗ്രാമത്തിലാണ് റെയ്നയുടെ അമ്മായിയുടെ വീട്. വീടിന്റെ ടെറസില്‍ കിടക്കുകയായിരുന്നു കുടുംബം. ഈ വേളയിലായിരുന്നു ആക്രമണം. മൂര്‍ഛയേറിയ ആയുധം കൊണ്ടാണ് ആക്രമിച്ചത്. അതുകൊണ്ടുതന്നെ പരിക്ക് ഗുരുതരമാണ്.
വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്ന ഈ സീസണില്‍ കളിക്കാത്തതും നാട്ടിലേക്ക് പോകാനും കാരണമെന്നു ടീം സിഇഒ കെഎസ് വിശ്വനാഥന് പറഞ്ഞിരുന്നു. റെയ്നയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സീസണില്‍ നിന്ന് പിന്മാറാനുള്ള കാരണം റെയ്ന ഇതുവരെ അറിയിച്ചിട്ടില്ല. രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച് ടീമിന് തിരിച്ചടിയായിരുന്നു. അതിന് പുറമെയാണ് റെയ്നയുടെ മടക്കം.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications