ആരെ ഇംപീച്ച് ചെയ്യും, വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്കെതിരേ നടപടിയുണ്ടാകുമോ?

 • Written By: Vaisakhan
Subscribe to Oneindia Malayalam
cmsvideo
  ആരെ ഇംപീച്ച് ചെയ്യും, വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്കെതിരേ നടപടിയുണ്ടാകുമോ?

  ദില്ലി: കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു, കൊളീജിയം, ജസ്റ്റിസ് ലോയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് എന്നിവയില്‍ ചീഫ് ജസ്റ്റിസിന്റെ ഇടപെടലുകള്‍ ശരിയല്ലെന്നായിരുന്നു വാദിച്ചത്.

  വാര്‍ത്താസമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും വിമര്‍ശനങ്ങള്‍ക്കും ഒട്ടും കുറവില്ലായിരുന്നു. നടപടി നിയമവ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് നിയമമേഖലയിലെ പ്രമുഖര്‍ വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ നാലു ജഡ്ജിമാര്‍ക്കെതിരേയും ഇംപീച്ച്‌മെന്റ് നടപടി വരാനും സാധ്യതയുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിവാദത്തില്‍ പ്രതികരിക്കാത്തിനാല്‍ എന്താവും നടക്കുകയെന്ന് പറയാന്‍ സാധിക്കില്ല.

  ഇംപീച്ച് ചെയ്യണം

  ഇംപീച്ച് ചെയ്യണം

  മുന്‍ ജഡ്ജ് ആര്‍ എസ് സോധിയാണ് നാലു ജഡ്ജിമാര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇവര്‍ക്ക് ചീഫ് ജസ്റ്റിസിനെ ചോദ്യം ചെയ്യാന്‍ അധികാരമില്ല. ജനാധിപത്യം അപകടത്തിലാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നിരുത്തരവാദ സമീപനമാണ്. ഇവരെയൊന്നും വെറുതെ വിടാന്‍ പാടില്ല. ഇംപീച്ച് ചെയ്ത് പുറത്താക്കണമെന്നും സോധി പറഞ്ഞു.

  രാജ്യം ലജ്ജിക്കുന്നു

  രാജ്യം ലജ്ജിക്കുന്നു

  ജഡ്ജിമാരുടെ നടപടിയില്‍ രാജ്യം ലജ്ജിക്കുകയാണെന്ന് മുന്‍ ജഡ്ജി സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയതില്‍ ജഡ്മാരെ അനുകൂലിക്കുന്നുണ്ടെങ്കിലും മുന്‍ ധാരണയില്ലാതെ പറഞ്ഞ വാക്കുകള്‍ സുപ്രീംകോടതിയുടെ മതിപ്പ് ഇല്ലാതാക്കി. ഇത്തരം വിവാദ കാര്യങ്ങളുമായി പൊതുജനങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ നാല് ജഡ്ജിമാരും പ്രത്യേകം ശ്രദ്ധിക്കണമായിരുന്നെന്നും ഹെഗ്‌ഡേ പറഞ്ഞു.

  നിയമവ്യവസ്ഥയ്ക്ക് കറുത്ത ദിനം

  നിയമവ്യവസ്ഥയ്ക്ക് കറുത്ത ദിനം

  നിയമവ്യവസ്ഥയ്ക്ക് കറുത്ത ദിനമായിരുന്നു ഇന്നലെയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം പറഞ്ഞു. നിയമവ്യവസ്ഥുടെ വിശ്വാസ്യതയ്ക്ക് കടുത്ത തിരിച്ചടിയേറ്റു. ഇനിയെല്ലാവരും സംശയത്തോടെ മാത്രമേ ഓരോ വിധിയെയും സമീപിക്കൂ. പൊതു ജനം ഓരോ വിധിയിലും കോടതിയെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുമെന്നും ഉജ്ജ്വല്‍ നിഗം പറഞ്ഞു. ജെഡിയു നേതാവ് ശരത് യാദവും നടപടി തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.

  അഭിനന്ദിച്ച് പ്രമുഖര്‍

  അഭിനന്ദിച്ച് പ്രമുഖര്‍

  സുപ്രീംകോടതി അഭിഭാഷക ഇന്ദിരാ ജെയ്‌സിങും മുന്‍ സുപ്രീം കോടതി ജഡ്ജി പിബി സാവന്തുമാണ് നടപടിയെ അനുകൂലിച്ച പ്രമുഖര്‍. ജുഡീഷ്യറിയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ജഡ്ജിമാരുടെ നടപടിയിലൂടെ സാധിച്ചെന്ന് ഇന്ദിരാ ജെയ്‌സിങ് പറഞ്ഞു. സുപ്രീംകോടതിയില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം തെളിയിക്കുന്നതെന്ന് പിബി സാവന്ത് വ്യക്തമാക്കി.

  വിമര്‍ശനവുമായി അറ്റോര്‍ണി ജനറലും

  വിമര്‍ശനവുമായി അറ്റോര്‍ണി ജനറലും

  മുതിര്‍ന്ന ജഡ്ജിമാരുടെ നടപടിക്കെതിരേ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും രംഗത്തെത്തി. വാര്‍ത്താസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

  നീതിന്യായ വ്യവസ്ഥ തന്നെ വിവാദത്തില്‍ അകപ്പെട്ട സാഹചര്യത്തില്‍ നാലു പേരും പ്രശ്‌നം പരിഹരിക്കുന്നതിന് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  പരിഹരിക്കപ്പെടാന്‍ സാധ്യത

  പരിഹരിക്കപ്പെടാന്‍ സാധ്യത

  സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് ഇന്ന് പരിഹാരം കണ്ടേക്കും. കോടതിക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാനാണ് ജഡ്ജിമാര്‍ താല്‍പര്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം തന്നെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

  ഫുള്‍ കോര്‍ട്ട് ഇതിനായി ചേര്‍ന്നേക്കും. നിലവിലെ പ്രതിസന്ധി ആഭ്യന്തര പ്രശ്‌നമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നാലു ജഡ്ജിമാരോടും ചീഫ് ജസ്റ്റിസ് പ്രത്യേകം സംസാരിച്ചേക്കും. ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന മുന്‍ ജഡ്ജിമാരുടെ ആവശ്യം പരിഗണിക്കുമോയെന്നും ഉറപ്പില്ല. സമവായത്തിനാണ് ചീഫ് ജസ്റ്റിസ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  criticism against four senior supreme court judges for addressing media

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്