സുക്മ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി: സിആർപിഎഫ് വധിച്ചത് 15 മാവോയിസ്റ്റുകളെ!

  • Written By:
Subscribe to Oneindia Malayalam

റായ്പൂർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിന് സിആർപിഎഫിന്‍റെ തിരിച്ചടി. 25 ജവാന്‍മാരെ മാവോയിസ്റ്റുകള്‍ വധിച്ചതിന് പ്രതികാരമായി 15 ഓളം ഭീകരരെയാണ് സിആർപിഎഫ് വധിച്ചത്. ഞായറാഴ്ച ബസ്തറിലെ ദന്തേവാഡയിലാണ് സിആർപിഎഖഫ് മാവോയിസ്റ്റുകൾക്ക് തിരിച്ചടി നൽകിയത്.

കശ്മീർ: ഇന്ത്യൻ സൈന്യത്തിന്‍റെ പുതിയ തന്ത്രം, 4000 സൈനികര്‍ രംഗത്ത്!!ഹിസ്ബുളിനും ലഷ്കറിനും പിഴച്ചു!

ഉൾക്കാട്ടിലേയ്ക് കടന്ന് സിആർപിഎഫ് നടത്തിയ ഓപറേഷനിടെയാണ് മാവോയിസ്റ്റുകളെ വധിച്ചിട്ടുള്ളത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹവും വന്‍തോതിലുള്ള ആയുധശേഖരവും ആക്രമണത്തിന് ശേഷം പിടിച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഡ് പൊലീസ് പറഞ്ഞു.

വാനാക്രൈ ഇന്‍സ്റ്റഗ്രാമിനും പണി കൊടുത്തു!! നിശ്ചലമായത് മണിക്കൂറുകള്‍, ലോകം ആശങ്കയിൽ

സംയുക്ത ദൗത്യം

സംയുക്ത ദൗത്യം

ബീജാപ്പൂരിലെ ബസാക്കുര പ്രദേശത്ത് സിആര്‍പിഎഫ്, കോബ്ര, പ്രത്യേക ദൗത്യസേന എന്നിവർ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ജില്ലാ റിസര്‍വ് പോലീസും സേനയെ സഹായിച്ചു. ജോയിന്റ് കമാൻഡ് ആന്‍ഡ് കൺട്രോളാണ് ഓപ്പറേഷൻ നിയന്ത്രിച്ചതെന്ന് ദണ്ഡേവാഡ ഡിഐജി പി സുന്ദർരാജ് പറഞ്ഞു. ദൗത്യം സമ്പൂർണ്ണവിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 സുഖ്മ ആക്രമണം വെല്ലുവിളി

സുഖ്മ ആക്രമണം വെല്ലുവിളി

ഏപ്രില്‍ 24നാണ് ബര്‍ക്കാപല്‍ ഗ്രാമത്തില്‍ പട്രോളിംഗിലായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേര്‍ മാവോയിസ്റ്റുകൾ വെടിയുതിര്‍ക്കുകയായിരുന്നു. കൂടുല്‍ സിആര്‍പിഎഫ് ജവാന്മാര്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേയ്ക്ക് എത്തുന്നുണ്ട്. അടുത്ത കാലത്ത് സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്. ആക്രമണത്തില്‍ 25 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 24നായിരുന്നു ആക്രമണം

ഗ്രാമീണരെ മനുഷ്യകവചമാക്കി

ഗ്രാമീണരെ മനുഷ്യകവചമാക്കി

ഗ്രാമീണരെ മനുഷ്യകവചമാക്കി 300 ഓളം വരുന്ന മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ചത്. സിആര്‍പിഎഫിന്റ 74 ബറ്റാലിയനും മാവോയിസ്റ്റുകളും തമ്മില്‍ ചിന്തഗുഫയ്ക്ക് സമീപത്തുള്ള കാലാ പാന്തറിന് സമീപത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു. മാവോ സാന്നിധ്യം ഏറെയുള്ള ബസ്താര്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. സുഖ്മയിലെ സിആര്‍പിഎഫ് ക്യാമ്പാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്

ഹിദ്മ കൊടും കുറ്റവാളി!!

ഹിദ്മ കൊടും കുറ്റവാളി!!

നക്‌സലൈറ്റായ ഹിദ്മ സൗത്ത് ബസ്താറിലെ സുഖ്മ -ബീജാപൂര്‍ മേഖലയില്‍ വിന്യസിച്ചിട്ടുള്ള ആദ്യ മാവോയിസ്റ്റ് ബറ്റാലിയന്റെ തലവനാണ്. 25 കാരനായ ഹിദ്മ ബസ്താറില്‍ സുരക്ഷാ സേനയ്‌ക്കെതിരെയുള്ള നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ്.

തലയ്ക്ക് വിലയിട്ടു

തലയ്ക്ക് വിലയിട്ടു

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവായ ഹിദ്മയുടെ തലയ്ക്ക് നാല് ലക്ഷം വിലയിട്ടിട്ടുണ്ട്. എന്നാല്‍ 2017 ജനുവരിയില്‍ ബിജ്‌നാപൂരില്‍ വച്ച് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിദ്മ കൊല്ലപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹിദ്മ ഹൃദിസ്ഥമാക്കിയ ഗറില്ല തന്ത്രങ്ങളാണ് ഹിദ്മ സുരക്ഷാ സേനയുടെ പിടിയിലാവാത്തതിനുള്ള കാരണം. 2012ല്‍ സുഖ്മ ജില്ലയില്‍ നിന്ന് ഐഎസ് ഉദ്യോഗസ്ഥനെയും കളക്ടര്‍ അലെക്‌സ് പോള്‍ മേനോനെയും തട്ടിക്കൊണ്ടുപോയതിന് ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മാര്‍ച്ച് 11ന് 25 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സുഖ്മ ആക്രമണത്തിന് പിന്നിലും ഹിദ്മയക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.

സർക്കാരിനെതിരെയുള്ള വെല്ലുവിളി

സർക്കാരിനെതിരെയുള്ള വെല്ലുവിളി

ഛത്തീസ്ഗഡിലെ സുക്മയില്‍ 25 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത മാവോയിസ്റ്റ് ആക്രമണം സര്‍ക്കാരിനെതിരെയുള്ള വെല്ലുവിളിയാണെന്ന് രാജ്‌നാഥ് സിംഗ് നേരത്തെ പ്രതികരിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം വെല്ലുവിളിയായി എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 24ന് ഉച്ചയ്ക്ക് 12.30 ന് ആക്രമണം ആരംഭിച്ചതായാണ് സിആര്‍പിഎഫ് നല്‍കുന്ന വിവരം. മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ആക്രമിച്ചതോടെ ട്രൂപ്പിലുണ്ടായിരുന്നവര്‍ ഹാന്‍ഡ് ഗ്രനേഡുകളും, റോക്കറ്റ് ലോഞ്ചറുകളും ഓട്ടോമാറ്റിക് റൈഫിളുകളുമായി സംഘത്തെ നേരിടുകയായിരുന്നു.

 മാസവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മാസവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

കറുത്ത വസ്ത്രം ധരിച്ചെത്തിയ 300ലധികം വരുന്ന സംഘമാണ് ഓട്ടോമാറ്റിക് ഗണ്ണുകള്‍ ഉപയോഗിച്ച് സിആര്‍പിഎഫിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച മാവോയിസ്റ്റ് സംഘത്തിന് കനത്ത പ്രഹരം ഏല്‍പ്പിക്കാനായെന്ന് സിആര്‍പിഎഫ് ഏറ്റുമുട്ടലിന് ശേഷം വ്യക്തമാക്കിയിരുന്നു. ആദ്യം സിആര്‍പിഎഫിന്റെ ലൊക്കേഷന്‍ മനസിലാക്കുന്നതിന് വേണ്ടി ഗ്രാമവാസികളെ ഉപയോഗിച്ച സംഘം കൂട്ടമായി ആക്രമിക്കുകയായിരുന്നു. 10-12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്നാണ് സിആര്‍പിഎഫ് നല്‍കുന്ന വിവരം.

English summary
The CRPF on Tuesday claimed to have gunned down 10-15 Maoists in a massive operation after "storming the core area" of the rebels in Bastar's Dantewada on Sunday, in a bid to avenge the massacre of 25 jawans in Sukma on April 24.
Please Wait while comments are loading...