ബംഗാളില്‍ ക്രൂഡ് ബോംബ് ആക്രമണം; കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്ക്, പൊലീസിനെതിരെ ബിജെപി എംപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ബുധനാഴ്ച രാത്രി നടന്ന ക്രൂഡ് ബോംബ് ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗാലി നമ്പര്‍. 17 ജഗദ്ദാലിലാണ് സംഭവം നടന്നത്. ബരാക്പൂര്‍ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വസതിയില്‍ നിന്ന് അടുത്തുള്ള സ്ഥലത്താണ് സംഭവം നടന്നത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, തിരിച്ചറിയാനാവാത്ത കുറച്ച് പേര്‍ ഗാലി നമ്പര്‍ 17ലെ ഭട്ട്പാറ മുന്‍സിപ്പാലിറ്റിയിലെ 18 വാര്‍ഡില്‍ ബോംബ് എറിയുകയായിരുന്നു. നഗരത്തിലെ 15 സ്ഥലങ്ങളില്‍ ബോംബ് എറിഞ്ഞതായും പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ജഗത്ദാല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രകോപിതരായ നാട്ടുകാരുടെ പ്രതിഷേധമായിരുന്നു കണ്ടത്. പോലീസിന്റെ സാന്നിധ്യത്തില്‍ ഒരു ബോംബ് എറിഞ്ഞതായി ആരോപണമുണ്ട്. അതേസമയം, ബോംബാക്രമണത്തില്‍ പിന്നില്‍ ആരാണെന്നും ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്നും ഇപ്പോള്‍ വ്യക്തമല്ല.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍
സംഭവത്തിന് പിന്നാലെ ബരാക്പൂര്‍ ബിജെപി എംപി അര്‍ജുന്‍ സിംഗ് സംഭവസ്ഥലത്തെത്തി നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. കൂടാതെ സംഭവസ്ഥലം വിട്ടുപോകാന്‍ ഇദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 10 മുതല്‍ 12 ദിവസമായി ഞങ്ങള്‍ പോലീസിനെ വിളിക്കുന്നുണ്ടെങ്കിലും ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അര്‍ജുന്‍ സിംഗ് ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വീണ്ടും ബോംബാക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications