കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഭാര്യമാര്‍ ജീവിക്കുന്നതെങ്ങിനെ? കെട്ടാല്‍ ഞെട്ടും

Google Oneindia Malayalam News

മുംബൈ: കടക്കെണിമൂലം രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ ഭാര്യമാര്‍ എങ്ങിനെ ജിവിക്കുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. 24 കാരിയായ ജോഷ്ണ വാന്‍ഡിലെ അതിനുദാഹരണമാണ്.

സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല; ജലം സംഭരിക്കാന്‍ കര്‍ഷകന്‍ സ്വയം ഡാം പണിയുന്നുസര്‍ക്കാര്‍ സഹായം നല്‍കുന്നില്ല; ജലം സംഭരിക്കാന്‍ കര്‍ഷകന്‍ സ്വയം ഡാം പണിയുന്നു

പതിനേഴാം വയസ്സില്‍ വിവാഹം കഴിച്ച് കര്‍ഷകനായ ഭര്‍ത്താവിനോടൊപ്പം ജീവിതം തുടങ്ങിയതാണ് ജോഷ്ണ. വീട്ടിലെ ചെലവും മറ്റ് കാര്യങ്ങളും ഭര്‍ത്താവ് തന്നെയാണ് നോക്കിയിരുന്നത്. എന്നാല്‍ പെട്ടെന്ന് കൃഷി മോശമാവുകയും കടബാധ്യതകള്‍ വരികയും ചെയ്തു. ഇതോടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

Suicide

ഭര്‍ത്താവിന്റെ മരണത്തില്‍ പഴിചാരുന്നതല്ലാതെ ഒരു കൈത്താങ്ങായി ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പ്രതീക്ഷിക്കാതെ വന്നു ചേര്‍ന്ന ദുരന്തത്തിന് മുന്നില്‍ മക്കള്‍ക്കൊപ്പെ പകച്ചു നില്‍ക്കുകയാണ് ഇന്ന് ജോഷ്ണ. എങ്ങിനെ ജീവിക്കണമെന്നതിനെ കുറിച്ച് ജോഷ്ണയ്ക്ക് ഇപ്പോഴും ധാരണയില്ല. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായ് മൂന്ന് ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

വരള്‍ച്ചാ മേഖലയിലെ കര്‍ഷകരെ സഹായിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ ശുപാര്‍ശവരള്‍ച്ചാ മേഖലയിലെ കര്‍ഷകരെ സഹായിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ ശുപാര്‍ശ

ജോഷ്ണയെപോലെ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന വിധവകള്‍ നിരവധിയാണ്. ഏകദേശം മൂന്ന് ലക്ഷം സ്ത്രീകള്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. 2014ല്‍ മാത്രം 5,650 ഓളം കര്‍ഷകര്‍ മഹാരാഷ്ടരയിലെ വിവിധ ഇടങ്ങളില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകള്‍ക്ക് വിവിധ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പദ്ധതികള്‍ ഒന്നും തന്നെ ഇതുവരെ നടപ്പാക്കിയിട്ടില്ല.

English summary
At the age of 24, Joshna Wandile and her two children were thrown out of the house she shared with her in-laws after her farmer husband hanged himself. He left a pile of debts after years of drought laid waste to his land.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X