കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ ഉള്‍ക്കടലില്‍ ആസാനി ചുഴലിക്കാറ്റ്: നാളെ ശക്തിപ്രാപിക്കും, ജാഗ്രതാ നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ ആസാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഞായറാഴ്ച സ്ഥിരീകരിച്ചു. 2022ല്‍ വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആദ്യത്തെ കൊടുങ്കാറ്റാണിത്. തിങ്കളാഴ്ച രാവിലെയോടെ ആസാനി ചുഴലിക്കാറ്റ് രണ്ട് ഘട്ടങ്ങളായി കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇത് അതിശക്തമായ ചുഴലിക്കാറ്റായി (കാറ്റ് വേഗത 118 മുതല്‍ 220 കി.മീ/മണിക്കൂര്‍ ) ശക്തിപ്പെടുകയും കിഴക്ക്-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തുടരാനും സാധ്യതയുണ്ട്.

1

ഐ എം ഡി പുറത്തുവിട്ട ചുഴലിക്കാറ്റ് ചലന ട്രാക്ക് അനുസരിച്ച്, ചൊവ്വാഴ്ചയോടെ കൊടുങ്കാറ്റ് ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് എത്തും. അടുത്ത രണ്ട് ദിവസങ്ങളില്‍ ഇത് ഈ സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളെ മറികടക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ജവാദ് ചുഴലിക്കാറ്റ് തെക്കന്‍ ഒഡീഷയ്ക്ക് സമീപത്തേക്ക് നീങ്ങിയതിന് സമാനമായ ഒരു പാത ആസാനി ചുഴലിക്കാറ്റിന് ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിക്കുന്നു.

2

ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് ഐഎംഡിയുടെ നിരീക്ഷണമനുസരിച്ച്, കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങിയിട്ടുണ്ട്. നിക്കോബാറിന് ഏകദേശം 450 കിലോമീറ്റര്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ്, പോര്‍ട്ട് ബ്ലെയറിന് 380 കിലോമീറ്റര്‍ പടിഞ്ഞാറ്, വിശാഖപട്ടണത്തിന് 970 കിലോമീറ്റര്‍ തെക്കുകിഴക്ക്, ഒഡീഷയിലെ പുരിയില്‍ നിന്ന് 1,030 കിലോമീറ്റര്‍ തെക്ക്-തെക്ക് കിഴക്ക് എന്നിവയായിരുന്നു ഇതിന്റെ ഏറ്റവും പുതിയ സ്ഥാനം.

3


ആസാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരം വരെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത് തുടരുകയും പടിഞ്ഞാറ്-മധ്യത്തിലും അതിനോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്.

4

അതേസമയം, ആസാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച മുതല്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്യ്ക്ക് കാരണമായേക്കും. മെയ് 9 ന്, കാറ്റിന്റെ വേഗത 105 മുതല്‍ 115 വരെ മണിക്കൂറില്‍ 125 കി.മീ ആയിരിക്കും, തുടര്‍ന്ന് മെയ് 10 ന് കൊടുങ്കാറ്റ് കടലില്‍ പ്രവാഹം നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, കാറ്റിന്റെ വേഗത പുലര്‍ച്ചെ 96-105 ല്‍ നിന്ന് 115 ആയി കുറയുമെന്നും പ്രതീക്ഷിക്കുന്നു.

'ദിലീപ് ഡിലീറ്റ് ചെയ്തതില്‍ സിഎഫ്എസ്എല്‍ ഉദ്യോഗസ്ഥയുടെ ചാറ്റും'; കാര്യങ്ങള്‍ വ്യക്തമല്ലേയെന്ന് സംഗമേശ്വരന്‍'ദിലീപ് ഡിലീറ്റ് ചെയ്തതില്‍ സിഎഫ്എസ്എല്‍ ഉദ്യോഗസ്ഥയുടെ ചാറ്റും'; കാര്യങ്ങള്‍ വ്യക്തമല്ലേയെന്ന് സംഗമേശ്വരന്‍

English summary
Cyclone Asani Form in the Bay of Bengal: will intensify tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X