കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി; മോദി സര്‍ക്കാര്‍ കടുത്ത തീരുമാനം എടുക്കുമെന്ന് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ തീരുമാനിച്ച ക്ഷാമബത്ത വര്‍ധനവ് നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ബുധനാഴ്ച പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭ ഇക്കാര്യത്തില്‍ സുപ്രധാന തീരുമാനം എടുത്തേക്കും.

നിലവിലെ പശ്ചാത്തലത്തില്‍ ഡിഎ വര്‍ധിപ്പിക്കരുതെന്ന് ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ ശുപാര്‍ശയ്ക്ക് അനുമതി നല്‍കാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു...

ഡിഎ നാല് ശതമാനം

ഡിഎ നാല് ശതമാനം

കഴിഞ്ഞ മാസമാണ് ഡിഎ നാല് ശതമാനം വര്‍ധിപ്പിച്ചത്. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ കൊറോണ വ്യാപനവും ലോക്ക് ഡൗണും സര്‍ക്കാരിന്റെ വരുമാനത്തെ ബാധിച്ച സാഹചര്യത്തിലാണ് ഡിഎ വര്‍ധനവ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചതത്രെ.

ഒരു വര്‍ഷത്തേക്ക് തീരുമാനം

ഒരു വര്‍ഷത്തേക്ക് തീരുമാനം

ഒരു വര്‍ഷത്തേക്ക് തീരുമാനം തടഞ്ഞുവയ്ക്കുമെന്നാണ് വിവരം. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാല്‍ വീണ്ടും വിഷയം പരിഗണിക്കും. 54 ലക്ഷം കേന്ദ്രജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍ക്കാരും ഗുണമാകുന്ന പാക്കേജാണ് ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കാന്‍ പോകുന്നത്.

14595 കോടി രൂപയുടെ അധിക ബാധ്യത

14595 കോടി രൂപയുടെ അധിക ബാധ്യത

വര്‍ധനവ് നടപ്പാക്കിയാല്‍ കേന്ദ്രത്തിന് 14595 കോടി രൂപയുടെ അധിക ബാധ്യത വരും. ഈ സാഹചര്യത്തില്‍ അത് വേണ്ട എന്നാണ് ധാരണയത്രെ. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ സുരക്ഷാ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി എല്ലാ മന്ത്രാലയങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

മെയ് മൂന്നിന് ശേഷവും

മെയ് മൂന്നിന് ശേഷവും

ഒരു പക്ഷേ, മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭൂരിഭാഗം പ്രദേശങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യും. മെയ് 3ന് ശേഷവും വിമാന, ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

 നഗരങ്ങള്‍, ജില്ലകള്‍

നഗരങ്ങള്‍, ജില്ലകള്‍

നഗരങ്ങള്‍, ജില്ലകള്‍ എന്നിവിടങ്ങള്‍ വിട്ട് പുറത്തേക്കുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം തുടരാനാണ് സാധ്യത. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും. വിവാഹം, മതചടങ്ങുകള്‍ എന്നിവയ്ക്ക് ആളുകള്‍ കൂട്ടം ചേരുന്നതും തടയും. അവശ്യസാധനങ്ങളുടെ കടകള്‍ തുറക്കുമെങ്കിലും സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമായി തുടരും.

അമേരിക്കയില്‍ എണ്ണ വില പൂജ്യം ഡോളറില്‍ താഴെ; എന്നിട്ടും ഇന്ത്യയില്‍ കുറയാത്തതെന്ത്? ഇതാണ് കാരണംഅമേരിക്കയില്‍ എണ്ണ വില പൂജ്യം ഡോളറില്‍ താഴെ; എന്നിട്ടും ഇന്ത്യയില്‍ കുറയാത്തതെന്ത്? ഇതാണ് കാരണം

മഹാരാഷ്ട്ര സര്‍ക്കാരിന് മരണമണി!! ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി, രക്ഷപ്പെടാന്‍ 3 മാര്‍ഗംമഹാരാഷ്ട്ര സര്‍ക്കാരിന് മരണമണി!! ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി, രക്ഷപ്പെടാന്‍ 3 മാര്‍ഗം

English summary
DA Hike For Union Employees On Hold- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X