സെല്‍ഫി ദുരന്തം വീണ്ടും; ബിടെക് വിദ്യാര്‍ഥികള്‍ കനാലില്‍ മുങ്ങിമരിച്ചു
സെല്‍ഫിക്കിടെ പുഴയില്‍ വീണും കെട്ടിടത്തിന് മുകളില്‍ നിന്നുവീണും ഷോക്കടിച്ചുമൊക്കെ മരിക്കുന്നത് ഇന്ത്യയില്‍ ഇപ്പോള്‍ നിത്യസംഭവമാണ്.
ഹൈദരാബാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ സെല്‍ഫി ദുരന്തത്തിനിരയാകുന്നവരുടെ നാടായി ഇന്ത്യ മാറിക്കഴിഞ്ഞു. അശ്രദ്ധമായ സെല്‍ഫികള്‍ പലപ്പോഴും അപകടം വരുത്തിവയ്ക്കുകയാണ്. സെല്‍ഫിക്കിടെ പുഴയില്‍ വീണും കെട്ടിടത്തിന് മുകളില്‍ നിന്നുവീണും ഷോക്കടിച്ചുമൊക്കെ മരിക്കുന്നത് ഇന്ത്യയില്‍ ഇപ്പോള്‍ നിത്യസംഭവമാണ്.
ഏറ്റവും ഒടുവില്‍ തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുമാണ് സെല്‍ഫി ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടുത്തെ നാഗാര്‍ജുന സാഗര്‍ കനാല്‍ കാണാനായെത്തിയ രണ്ട് ബിടെക് വിദ്യാര്‍ഥികള്‍ അബദ്ധത്തില്‍ കനാലില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നു. പരമേശ്വര്‍ റെഡ്ഡി(21), നാഗാര്‍ജുന (20) എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

പ്രദേശത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണിവര്‍. നാലുപേരാണ് കനാല്‍ കാണാനെത്തിയത്. ഇവരില്‍ രണ്ടുപേര്‍ കനാല്‍ കരയില്‍ നിന്നും സെല്‍ഫിയെടുക്കുമ്പോള്‍ വീണു പോവുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സെല്‍ഫി ദുരന്തത്തിനിരയാകുന്ന രാജ്യം ഇന്ത്യയാണ്. സന്ദര്‍ശകര്‍ കൂടുതലെത്തുന്ന സ്ഥലങ്ങളില്‍ സെല്‍ഫി ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications