കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്‌കൃതം നിര്‍ബന്ധമാക്കിയത് ബിജെപിയല്ല, യുപിഎ!

Google Oneindia Malayalam News

ദില്ലി: സി ബി എസ് ഇ സ്‌കൂളുകളില്‍ സംസ്‌കൃതം പഠിക്കുന്നത് നിര്‍ബന്ധമാക്കിയത് യു പി എ സര്‍ക്കാരിന്റെ കാലത്ത്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം പറഞ്ഞത്. സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്ത കോളേജുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങാനും സര്‍ക്കാര്‍ കേന്ദ്ര സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ സെപ്തംബറിലെ ലഖ്‌നൊ കോണ്‍ഫറന്‍സിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം വക്താക്കള്‍ വ്യക്തമാക്കി. സി ബി എസ് സി ചെയര്‍മാനും എന്‍ സി ഇ ആര്‍ ടി ഡയറക്ടര്‍ക്കുമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചത്. സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്ത കോളേജുകളില്‍ പുതുതായി തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത് ജനുവരി ഏഴിനാണ്.

manmohan-singh

യു പി എ സര്‍ക്കാരിന്റെ കാലത്താണ് ഇത് നടന്നത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്തല്ല. സംസ്‌കൃതം ഭാഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്ത കോളേജുകളില്‍ സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങാന്‍ കേന്ദ്ര യൂണിവേഴ്‌സിറ്റികളോട് അഭ്യര്‍ഥിച്ചതായി നേരത്തെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ അറിയിച്ചിരുന്നു.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഭാഷയ്ക്ക് പകരം സംസ്‌കൃതം നിര്‍ബന്ധമാക്കാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനം അടുത്തിടെ വിവാദത്തിന് വഴിവെച്ചിരുന്നു. ജര്‍മന്‍ ഭാഷ ഓപ്ഷണല്‍ ആയി പഠിക്കാമെന്നായിരുന്നു കേന്ദ്രം പറഞ്ഞത്. സംസ്‌കൃതം പഠിച്ചാല്‍ ഇന്ത്യയ്ക്ക് പുറത്ത് എന്ത് അവസരങ്ങളാണ് ഉള്ളതെന്നും ആ സമയത്ത് വിദേശ ഭാഷ പഠിച്ചാല്‍ ഗുണം ചെയ്യും എന്നുമാണ് സംസ്‌കൃതം നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

English summary
The HRD Ministry on Wednesday said the decisions to ask those central universities to explore the possibilities of opening of Sanskrit department where it doesn't exist and to ask CBSE to make the language compulsory upto class X were taken during the previous UPA government's tenure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X