സിന്ധു നദീതടസംസ്‌കാര കാലത്തെ ലിപി ഡികോഡ് ചെയ്യൂ, 8.5 കോടി സമ്മാനം നേടാം; പ്രഖ്യാപിച്ച് എംകെ സ്റ്റാലിൻ
ചെന്നൈ: സിന്ധു നദീതടസംസ്‌കാര കാലത്തെ ലിപി വായിക്കുന്നവർക്ക് 8.5 കോടി (പത്ത് ലക്ഷം യുഎസ് ഡോളർ) സമ്മാനം പ്രഖ്യാപിച്ച് തമിഴാനാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സിന്ധുനദീതട സംസ്‌കാരത്തിൻ്റെ ലിപി എന്താണെന്ന് നമുക്ക് ഇപ്പോഴും മനസിലാക്കാൻ സാധിച്ചിട്ടില്ല. കഠിനമായ പരിശ്രമം തന്നെ ഇതിനായി നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 10 ലക്ഷം യുഎസ് ഡോളർ സമ്മാനമായി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ സിന്ധുനദീതട സംസ്‌കാര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏറ്റവും പുരാതന സമൂഹങ്ങളിലൊന്നായ സിന്ധുനദീതട സംസ്കാരവുമായ ബന്ധപ്പെട്ട നിഗൂഢതകളെ കുറിച്ച് വായിച്ചെടുക്കാൻ ഏറെക്കാലമായി ഗവേഷകൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ വിജയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. '100 വർഷം കഴിഞ്ഞു. എന്നിട്ടും നമ്മുടെ ഗവേഷകർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. തമിഴ് കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ വിദഗ്ധരും ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ വിദഗ്ധരും ആ ലിപി മനസിലാക്കാനുള്ള ശ്രമം ഇപ്പോഴും നടത്തിവരികയാണ്. ഇത്തരം ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കപെടണം.

1924ൽ സർ ജോൺ മാർഷൽ സിന്ധുനദീതട സംസ്‌കാരത്തെ ആഗോള ശ്രദ്ധയിൽ കൊണ്ടുവന്നതിനെ കുറിച്ച് തന്റെ പ്രസംഗത്തിൽ അദ്ദേഹം പ്രതിപാദിച്ചു. അദ്ദേഹത്തിന്റെ കണ്ടെത്തൽ ചരിത്രത്തിലെ വലിയ നാഴികക്കല്ലായിരുന്നുവെന്നും ഭൂതകാസത്തെ കുറിച്ചുള്ള പല ധാരളണകളേയും പൂർണമായും മാറ്റി മറിച്ചെന്നും അദ്ദേഹം പറഞ്ഞു. ആര്യന്മാരും സംസ്കൃതവുമാണ് ഇന്ത്യയുടെ ഉത്ഭവം എന്ന് ആദ്യം പലരും തെറ്റിധരിച്ചു. ജോൺ മാർഷലിന്റെ കണ്ടുപിടിത്തമാണ് ഇത് പൊളിച്ചെഴുതിയത്. സിന്ധുനദീതട സംസ്‌കാരം ആര്യ സംസ്‌കാരത്തിന് മുൻപ് ഇവിടെ നിലനിന്നിരുന്നുവെന്നും അന്ന് സംസാരിച്ചിരുന്നത് ദ്രാവിഡ ഭാഷയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനംട, സ്റ്റാലിൻ പറഞ്ഞു. സിന്ധുനദീതട സംസ്‌കാരത്തെക്കുറിച്ചുള്ള ഗവേഷണം തുടരുന്നതിന് പ്രമുഖ പുരാവസ്തു ഗവേഷകനും എപ്പിഗ്രാഫിസ്റ്റുമായ ഐരാവതം മഹാദേവൻ്റെ പേരിൽ ഒരു ചെയർ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി 2 കോടി ധനസഹായവും പ്രഖ്യാപിച്ചു.
സിന്ധുനദീതട സംസ്‌കാരത്തിൽ ഉപയോഗിച്ചിരുന്ന 60 ശതമാനം മുദ്രകളും ചിഹ്നങ്ങളും തമിഴ്നാട്ടിൽ ഖനനം നടത്തിയപ്പോൾ കണ്ടെത്തിയതിന് സമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിന്ധുനദീതടത്തിലെ പാത്രങ്ങളിലെയും തമിഴ്‌നാട്ടിൽ നിന്നുള്ള മൺപാത്രങ്ങളിലെയും ചിഹ്നങ്ങൾ തമ്മിൽ 90 ശതമാനം സാമ്യമുള്ളതായി പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.


Click it and Unblock the Notifications