• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗോഡ്‌സയെ അഭിനന്ദിച്ച് ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; മതനേതാവിനെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ഭോപാല്‍: മഹാത്മാ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ സംഭവത്തില്‍ മതനേതാവ് കാളീചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ മധ്യപ്രദേശിലെ ഖുജുരാഹോയില്‍ നിന്നാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാത്മാ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് കാളീചരണ്‍ മഹാരാജിനെതിരെ എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര ഔഹദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുബൈയില്‍ കോവിഡ് മൂന്നാം തരംഗം; രാജ്യത്ത് 900 കടന്ന് ഒമൈക്രോണ്‍, മഹാരാഷ്ട്രയില്‍ 252 പേര്‍ക്ക് രോഗംമുബൈയില്‍ കോവിഡ് മൂന്നാം തരംഗം; രാജ്യത്ത് 900 കടന്ന് ഒമൈക്രോണ്‍, മഹാരാഷ്ട്രയില്‍ 252 പേര്‍ക്ക് രോഗം

കാളീചരണിനെ ഇന്ന് റായ്പൂരില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. ഡിസംബര്‍ 26 ന് അയല്‍രാജ്യമായ ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന ധര്‍മ്മ സന്‍സദില്‍ ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ അഭിനന്ദിച്ച്‌കൊണ്ടാണ് കാളീചരണ്‍ ഗാന്ധിക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്.

cmsvideo
  നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം
  1

  താനെ എന്‍സിപി അധ്യക്ഷന്‍ ആനന്ദ് പരഞ്ജ്പെയ്ക്കൊപ്പം നൗപദ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അവ്ഹാദ്, കാളീചരണ്‍ മഹാത്മാഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാത്തതില്‍ തനിക്ക് വേദനയുണ്ടെന്ന്് അദ്ദേഹം പറഞ്ഞു. മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഐപിസി സെക്ഷന്‍ 294, 295എ, 298, 505(2), 506(2) എന്നിവ പ്രകാരം കേസെടുത്തതായി നൗപദ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  നടിയെ ആക്രമിച്ച കേസ് ഇനി എന്താകും? വിചാരണ നിർത്തിവെയ്ക്കണം; പൊലീസ് ഹർജി ഇന്ന് കോടതിയിൽനടിയെ ആക്രമിച്ച കേസ് ഇനി എന്താകും? വിചാരണ നിർത്തിവെയ്ക്കണം; പൊലീസ് ഹർജി ഇന്ന് കോടതിയിൽ

  2

  മഹാത്മാ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചതിന് മാപ്പ് പറയാന്‍ താന്‍ തയ്യാറല്ലെന്നും എന്ത് ശിക്ഷയും നേരിടാന്‍ ഒരുക്കമാണെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. താന്‍ പറഞ്ഞതില്‍ ഖേദിക്കുന്നില്ലെന്നും മാപ്പ് പറയില്ലെന്നും യഥാര്‍ത്ഥത്തില്‍ ഗോഡ്‌സെയാണ് മതനേതാവെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഞായറാഴ്ച നടന്ന ഒരു പരിപാടിക്കിടെയാണ് അകോലയിലെ പഴയ നഗര പ്രദേശത്തെ ശിവാജിനഗര്‍ നിവാസിയായ അഭിജിത് സരാഗ് എന്ന കാളീചരണ്‍ മഹാരാജ് മഹാത്മാഗാന്ധിക്കെതിരെ പരമാര്‍ശം ഉന്നയിച്ചത്. ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സിറ്റി കോട്വാലി പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

  3

  ഞായറാഴ്ച വൈകുന്നേരം റായ്പൂരില്‍ നടന്ന ദ്വിദിന 'ധര്‍മ്മ സന്‍സദ്' (മത പാര്‍ലമെന്റ്) സമാപന വേളയില്‍, കാളീചരണ്‍ മഹാരാജ് മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ഉപയോഗിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ അഭിനന്ദിക്കുകയുമായിരുന്നു ചെയ്തത്. മതത്തെ സംരക്ഷിക്കാന്‍ ഉറച്ച ഹിന്ദു നേതാവിനെ സര്‍ക്കാര്‍ തലവനായി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പരമാര്‍ശം നടത്തിയ സംഭവത്തില്‍ റായ്പൂരില്‍ ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

  കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, ഒരു പൊലീസുകാരന് പരിക്ക്കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, ഒരു പൊലീസുകാരന് പരിക്ക്

  4

  ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കാളീചരണിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിഷയം മഹാരാഷ്ട്ര നിയമസഭയിലും ഉന്നയിച്ചിരുന്നു. രാഷ്ട്രപിതാവിനെ ദുരുപയോഗം ചെയ്തും സമൂഹത്തില്‍ വിഷം പടര്‍ത്തിയും തന്റെ ഉദ്ദേശ്യം വിജയിക്കാമെന്ന് ഒരു 'കപടന്‍' കരുതുന്നുണ്ടെങ്കില്‍ അത് തന്റെ മിഥ്യയാണെന്ന് ബാഗേല്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.ഇത്തരം പരാമര്‍ശങ്ങള്‍ നടത്തി ആളുകളെ പ്രേരിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

  5

  മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് സംസ്ഥാന നിയമസഭയില്‍ വിഷയം ഉന്നയിക്കുകയും മതനേതാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എംവിഎ സര്‍ക്കാര്‍ കാളിചരണ്‍ മഹാരാജിന്റെ അഭിപ്രായങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തേടുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

  ജയില്‍ ഇടിഞ്ഞ് വീണാലും ദിലീപിന് പുറത്ത് വരാന്‍ കഴിയാത്ത തെളിവുകളാണ് അത്: ബൈജു കൊട്ടാരക്കരജയില്‍ ഇടിഞ്ഞ് വീണാലും ദിലീപിന് പുറത്ത് വരാന്‍ കഴിയാത്ത തെളിവുകളാണ് അത്: ബൈജു കൊട്ടാരക്കര

  English summary
  Defamatory comments against Mahatma Gandhi, Religious leader Kalicharan Maharaj arrested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X