കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലാക്കോട്ട് ആക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടു? പ്രതിരോധ മന്ത്രിയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെ പരസ്യമായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്. ചില മാധ്യമങ്ങള്‍ 300ഉം 350ഉം പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

79

250ലധികം തീവ്രവാദികളെ ആക്രമണത്തില്‍ വധിച്ചുവെന്നാണ് കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ പ്രസംഗിച്ചത്. ആക്രമണം നടത്തുകയല്ലാതെ മരിച്ചവരുടെ എണ്ണം പറയല്‍ തങ്ങളുടെ പരിപാടിയല്ല എന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ആരും കൊല്ലപ്പെട്ടിട്ടില്ല, പാകിസ്താനെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ പ്രതികരിച്ചിരുന്നു.

കൃത്യമായ എണ്ണം പുറത്തുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവരവെയാണ് പ്രതിരോധ മന്ത്രി വിഷയത്തില്‍ ഇന്ന് പ്രതികരിച്ചത്. ആക്രമണം സംബന്ധിച്ചും എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിനെ പറ്റിയും വിദേശകാര്യ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണ് എന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് കണക്ക് എന്നും മന്ത്രി പറഞ്ഞു.

പാകിസ്താനില്‍ കൂട്ട അറസ്റ്റ്; 44 ജയ്ഷ് നേതാക്കള്‍ പിടിയില്‍, മസൂദ് അസറിന്റെ സഹോദരനുംപാകിസ്താനില്‍ കൂട്ട അറസ്റ്റ്; 44 ജയ്ഷ് നേതാക്കള്‍ പിടിയില്‍, മസൂദ് അസറിന്റെ സഹോദരനും

ആക്രമണം നടന്നതിന് പിന്നാലെ വിദേശകാര്യ സെക്രട്ടരി വിജയ് ഗോഖലെ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് അതില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ മന്ത്രി പറയുന്നു വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് കൊല്ലപ്പെട്ട കണക്ക് എന്ന്. ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് മാത്രമാണ് വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നത്.

ആക്രമണവും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല. ഭീകരരുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ഇതൊരു സൈനിക നീക്കം ആയിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

English summary
Defence Minister Breaks Silence On Balakot Death Count Amid Questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X