രാകേഷിന് താലി എടുത്ത് നൽകിയത് മൊയ്നുദ്ദീൻ! മുസ്ലീം കുടുംബത്തിലെ ഹൈന്ദവ വിവാഹം...

  • Written By:
Subscribe to Oneindia Malayalam

ഡെറാഡൂൺ: രാകേഷിന്റെ കൈയിൽ താലി എടുത്ത് നൽകിയത് മൊയ്നുദ്ദീൻ. മരുമകളെ ഹിന്ദു ആചാരപ്രകാരം വീട്ടിലേക്ക് കൈപ്പിടിച്ച് കയറ്റിയത് മൊയ്നുദ്ദീന്റെ ഭാര്യ കൗസർ. മതത്തിന്റെ പേരിൽ ജനങ്ങൾ തമ്മിലടിക്കുമ്പോൾ ഹിന്ദു മത വിശ്വാസിയായ വളർത്തുമകന്റെ വിവാഹം ഹിന്ദു മതാചാരപ്രകാരം നടത്തി മുസ്ലീം ദമ്പതികൾ മാതൃകയായി.

പ്രവാസിയുടെ ഭാര്യ അയൽവാസിയായ ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി! കുഞ്ഞിനെ വേണ്ടെന്ന് ഹസ്നത്ത്...

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് മതമൈത്രിയുടെ സന്ദേശം വിളിച്ചോതിയ വിവാഹ ചടങ്ങുകൾ നടന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട രാകേഷിനെ 12-ാം വയസിലാണ് മൊയ്നുദ്ദീൻ-കൗസർ ദമ്പതികൾ ദത്തെടുക്കുന്നത്.

വളർത്തിയത്...

വളർത്തിയത്...

അനാഥനായ രാകേഷിനെ ദത്തെടുത്ത മൊയ്നുദ്ദീനും കൗസറും പക്ഷേ അവനെ മതംമാറ്റാൻ തയ്യാറായിരുന്നില്ല. ഇതുവരെ വിശ്വസിച്ച് വന്ന മതത്തിൽ തന്നെ തുടർന്നും വിശ്വസിക്കാനാണ് മൊയ്നുദ്ദീൻ രാകേഷിനോട് പറഞ്ഞത്.

ഹിന്ദു...

ഹിന്ദു...

ഹിന്ദു മതത്തിൽ വിശ്വസിച്ചിരുന്ന താൻ കുടുംബത്തിൽ ഒരിക്കലും ഒറ്റപ്പെട്ടിരുന്നില്ലെന്ന് രാകേഷും പറഞ്ഞു. ''എന്റെ കുടുംബവും മാതാപിതാക്കളും അത്രയേറെ എന്നെ സ്നേഹിച്ചു. എന്റെ വിവാഹം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകി''- രാകേഷ് വ്യക്തമാക്കി.

ആരാധന...

ആരാധന...

രാകേഷ് ഹോളിയും ദീപാവലിയും ആഘോഷിക്കുന്നതിൽ മൊയ്നുദ്ദീന്റെ കുടുംബത്തിന് ഒരു എതിർപ്പമുണ്ടായിരുന്നില്ല. ഇതിനെല്ലാം പുറമേ രാകേഷിന് വീട്ടിനുള്ളിൽ ആരാധനയ്ക്കുള്ള സൗകര്യവും ചെയ്തുകൊടുത്തു.

ആചാരങ്ങൾ...

ആചാരങ്ങൾ...

ഹിന്ദു മതവിശ്വാസിയായ വളർത്തുമകന്റെ വിവാഹം എങ്ങനെ നടത്തണമെന്നതിൽ മൊയ്നുദ്ദീനും കൗസറിനും സംശയമുണ്ടായിരുന്നില്ല. ഇവർ തന്നെ കണ്ടെത്തിയ ഹിന്ദു യുവതിയെയാണ് രാകേഷ് താലി ചാർത്തിയത്. പൂർണ്ണമായും ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.

ഇവൾ സൗദിയിലെ ആദ്യ നാടക നടി! ചരിത്രംകുറിച്ച് നജാത്തിന്റെ അരങ്ങേറ്റം... നിറഞ്ഞ കൈയടി...

അന്നത്തെ കൈയബദ്ധത്തിന് മരണശേഷം അമ്മയുടെ തിരുത്ത്... ആ കണ്ണിലൂടെ ഗോകുൽരാജിന് കാഴ്ചകൾ കാണാം...

English summary
adopted by muslim family, orphan boy marries off as per hindu rituals.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്